സോളാറിന്റെ മുഖ്യ സൂത്രധാരൻ ഗണേഷ് കുമാർ, സരിതയെ പ്രമുഖർക്ക് പരിചയപ്പെടുത്തി; വെളിപ്പെടുത്തൽ, പരാതി

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

വടകര: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലും പരാതിയുമായി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കേസിലെ മുഖ്യ സൂത്രധാരന്‍ മുന്‍ മന്ത്രിയും എംഎല്‍എയും ആയ കെബി ഗണേഷ് കുമാര്‍ ആണ് എന്നാണ് ബിജു രാധാകൃഷ്ണന്റെ ആരോപണം.

ഗണേഷും സരിതയും- വീഡിയോ പുറത്ത് വിടുമെന്ന് ബിജു രാധാകൃഷ്ണന്‍; ഗണേഷുമായി എന്തെന്ന് സരിത

വെറുതേ ഒരു ആരോപണം ഉന്നയിക്കുകയല്ല ബിജു ചെയ്തിരിക്കുന്നത്. കോടതിക്ക് മുന്നില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. വടകര കോടതിയില്‍ ആണ് ബിജു പരാതി നല്‍കിയത്.

കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി!!! ഇതാ ആ നുണയും പൊട്ടി; ലിജുവിന്റെ മുനയൊടിച്ച് വക്കീല്‍...

ഗണേഷ് കുമാറിനെതിരെ ബിജു രാധാകൃഷ്ണന്‍ നേരത്തേയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സരിത എസ് നായര്‍ ഗണേഷിന്റെ പേര് ഒരുപരാതിയില്‍ പോലും ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുഖ്യ സൂത്രധാരന്‍

മുഖ്യ സൂത്രധാരന്‍

സോളാര്‍ വിവാദത്തിന്റെ മുഖ്യ സൂത്രധാരന്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ ആണ് എന്നാണ് ബിജു രാധാകൃഷ്ണന്റെ ആരോപണം. വടകര കോടതിയില്‍ ആണ് ബിജു ഇക്കാര്യം ഉന്നയിച്ചത്.

പ്രമുഖരെ പരിചയപ്പെടുത്തിയത്

പ്രമുഖരെ പരിചയപ്പെടുത്തിയത്

സോളാറുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ക്ക് പ്രമുഖ രാഷ്ട്രീയക്കാരേയും വ്യവസായികളേയും പരിചയപ്പെടുത്തിയതും ഗണേഷ് കുമാര്‍ ആണ് എന്നാണ് ബിജുവിന്റെ ആരോപണം. ഗണേഷിനെതിരെ കേസ് എടുക്കണം എന്ന് കഴിഞ്ഞ ദിവസം ബിജു ആവശ്യപ്പെട്ടിരുന്നു.

തനിക്ക് വധഭീഷണി

തനിക്ക് വധഭീഷണി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു. തന്റെ അമ്മയ്ക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നാണ് ബിജുവിന്റെ പരാതി.

മരണമൊഴി

മരണമൊഴി

താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം. അതുകൊണ്ട് തന്റെ മരണ മൊഴി രേഖപ്പെടുത്തണം എന്നും ബിജു ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഭാര്യ രശ്മിയുടെ കൊലപാതക കേസിലും ബിജു രാധാകൃഷണന്‍ പ്രതിയാണ്.

മുഖ്യമന്ത്രിയില്‍ വിശ്വാസം

മുഖ്യമന്ത്രിയില്‍ വിശ്വാസം

കേരള മുഖ്യമന്ത്രി പിണറായി വിജയനിലും കേസിന്റെ ഇപ്പോഴത്തെ പോക്കിലും വിശ്വാസമുണ്ട് എന്നാണ് ബിജു പറയുന്നത്. അതുകൊണ്ടാണത്രെ ഇപ്പോള്‍ ഇങ്ങനെ ഒരു പരാതി നല്‍കാന്‍ തയ്യാറായത്.

തിരുവനന്തപുരത്ത് കൊടുക്കണം

തിരുവനന്തപുരത്ത് കൊടുക്കണം

എന്നാല്‍ ബിജു രാധാകൃഷ്ണന്റെ പരാതി വടകര കോടതി സ്വീകരിച്ചിട്ടില്ല. സോളാര്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം കോടതിയില്‍ പരാതി നല്‍കാനാണ് നിര്‍ദ്ദേശം.

സരിത പറയുന്നത്

സരിത പറയുന്നത്

എന്നാല്‍ ഗണേഷ് കുമാറിനെ ഈ കേസില്‍ ഒരു ഘട്ടത്തിലും പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ സരിത എസ് നായര്‍ തയ്യാറായിട്ടില്ല. ഗണേഷ് കുമാറുമായുള്ള ബന്ധം പരസ്പര സമ്മതത്തോട് കൂടിയുള്ളതായിരുന്നു എന്നാണ് സരിതയുടെ വാദം.

പീഡിപ്പിച്ചുവെന്ന്

പീഡിപ്പിച്ചുവെന്ന്

ഗണേഷ് കുമാറും സരിതയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന ആരോപണം കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറാം എന്നും ബിജു പറഞ്ഞിരുന്നു.

ഗണേഷിനെ ലക്ഷ്യം വച്ച്

ഗണേഷിനെ ലക്ഷ്യം വച്ച്

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആകെ പ്രതിസന്ധിയില്‍ ഉലഞ്ഞ് നില്‍ക്കുകയാണ്. അപ്പോഴാണ് ഭരണ കക്ഷിയിലെ നേതാവായ ഗണേഷിനെതിരെ നിരന്തം ആരോപണവുമായി ബിജു രാധാകൃഷ്ണന്‍ രംഗത്ത് എത്തുന്നതും ശ്രദ്ധേയമാണ്.

English summary
Solar Scam: Biju Radhakrishnan alleges that Ganesh Kumar was the prime manipulator

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്