Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ കളി ഇനി നടക്കില്ല... കേരള രാഷ്ട്രീയം വീണ്ടും 'ഹോട്ട് ആകുമോ'?

കൊച്ചി: സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചവയായിരുന്നു. ഒരുപക്ഷേ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഏറ്റവും നാണം കെടുത്തിയ സംഭവം സരിത നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ആയിരുന്നു എന്ന് പറയാം.

എന്നാല്‍ ആരോപണം ഉന്നയിച്ചതല്ലാതെ നിര്‍ണായക തെളിവുകളെല്ലാം സരിത കൈമാറിയിട്ടുണ്ടോ എന്ന് ആര്‍ക്കും അറിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിന്റെ തെളിവും കമ്മീഷന് കൈമാറും എന്നായിരുന്നു സരിത അറിയിച്ചിരുന്നത്.

എന്നാല്‍ സരിത പിന്നീട് ഒരു ഒളിച്ചുകളി നടത്തുകയായിരുന്നു. കമ്മീഷന് മുന്നില്‍ ഹാജരാകാനോ കൂടുതല്‍ തെളിവുകള്‍ കൈമാറാനോ സരിത തയ്യാറായില്ല. ഒടുവില്‍ സരിതയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുയാണ് സോളാര്‍ കമ്മീഷന്‍.

 സോളാര്‍ കേസ്

സോളാര്‍ കേസ്

സോളാര്‍ ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ആയിരുന്നെങ്കിലും പിന്നീടത് കേരള രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ച കേസ് ആയി മാറി.

സരിത എസ് നായര്‍

സരിത എസ് നായര്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരിലെ പല പ്രമുഖര്‍ക്കും എതിരെ സരിത എസ് നായര്‍ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചു.

ചില തെളിവുകള്‍

ചില തെളിവുകള്‍

ഫോണ്‍ സംഭാഷണം അടക്കമുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് മുന്നില്‍ സരിത ഹാജരാക്കുകയും ചെയ്തു. പക്ഷേ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഹാജരാകാന്‍ മടി

ഹാജരാകാന്‍ മടി

സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ സരിത മടികാണിയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിന്റെ പേരില്‍ കമ്മീഷന്റെ ശാസന പലതവണ സരിത കേള്‍ക്കുകയും ചെയ്തു.

വീണ്ടും അപേക്ഷ

വീണ്ടും അപേക്ഷ

ജൂണ്‍ 23 ന് ഹാജരാകാനാണ് കമ്മീഷന്‍ സരിതയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന സരിത ആപേക്ഷ കമ്മീഷന്‍ തള്ളിയിരിക്കുകയാണ് ഇപ്പോള്‍.

അന്ത്യശാസന

അന്ത്യശാസന

ജൂണ്‍ 23 ന് ഹാജരായില്ലെങ്കില്‍ സരിതയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കും എന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

സിനിമയുടെ പേരില്‍

സിനിമയുടെ പേരില്‍

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായതിനാല്‍ എത്താന്‍ ആകില്ലെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്.. എന്നാല്‍ ഇപ്പോള്‍ എന്താണ് ന്യാം എന്നത് വ്ക്തമല്ല.

പറ്റിയ്ക്കലാണോ

പറ്റിയ്ക്കലാണോ

തെളുകള്‍ ഹാജരാക്കി എന്ന് സരിത മാധ്യമങ്ങളോട് പറയുന്നുണ്ടെങ്കിലും അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. ഡിജിറ്റല്‍ തെളിവുകളടങ്ങിയ പെന്‍ഡ്രൈവുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി ആയിരുന്നു സരിത എസ് നായരുടെ ലൈംഗിക ആരോപണങ്ങളില്‍ പെട്ട ഏറ്റവും പ്രമുഖന്‍. തന്റെ ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നാണ് സരിത പറയുന്നത്.

ബിജു പറഞ്ഞ സിഡി

ബിജു പറഞ്ഞ സിഡി

സരിതയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങളടങ്ങിയ സിഡി കൈവശം ഉണ്ടെന്നായിരുന്നു സരിതയുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ സിഡി കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍

കേരളം നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിലായിരുന്നു സരിത വലിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ പിന്നീട് ആ ശുഷ്‌കാന്തി കണ്ടില്ല.

ലക്ഷ്യം എന്തായിരുന്നു

ലക്ഷ്യം എന്തായിരുന്നു

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പരമാവധി സമ്മര്‍ദ്ദം ചെലുത്തി ആരോപണ വിധേയരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നോ സരിതയുടെ ലക്ഷ്യം എന്നും സംശയം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+