കോടതിക്ക് തെറ്റി, പിണറായി സര്‍ക്കാരിന് ഗോവിന്ദച്ചാമിയെ തൂക്കികൊല്ലണം; പുനഃപരിശോധന ഹര്‍ജി നല്‍കി
ദില്ലി: സൗമ്യവധക്കേസ് വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജ്ജി സമര്‍പ്പിച്ചു. വിധി പ്രഖ്യാപിച്ചതില്‍ സുപ്രീം കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നും പ്രതി ഗോവിന്ദചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പുനപരിശോധന ഹര്‍ജി ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയായിരിക്കും ഹാജരാകുക. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോവിന്ദചാമിക്ക് സൗമ്യ കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന് പറയാനാകില്ല. ഐപിസി 300ാം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഗോവിന്ദചാമിക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ശരിവയ്ക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
സൗമ്യ കൊല്ലപ്പെട്ട കേസില്‍ പ്രതി ഗോവിന്ദചാമിക്കെതിരെ ചുമത്തിയ കൊലക്കുറ്റം സംശയത്തിന്റെ ആനുകൂല്യത്തില്‍ സുപ്രീംകോടതി എടുത്തുകളഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗമ്യയെ കൊലപെടുത്തിയ കേസില്‍ പ്രതിയായ ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകകുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷമാത്രമേ നല്‍കാനാവൂ എന്നായിരുന്നു കോടതി വിധി.
Read Also: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍; പുറത്തറിഞ്ഞത് ദുര്‍ഗന്ധം പരന്നപ്പോള്‍...
ഈ കോടതി ചോദ്യം ചെയ്താണ് കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കേസില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുമായി കഴിഞ്ഞ ദിവസം നിയമമന്ത്രി എകെ ബാലന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു. കേസ് വാദിക്കാന്‍ അറ്റോര്‍ണി ജനറല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. സൗമ്യയുടെ കൊലക്ക് കാരണക്കാരനായ ഗോവിന്ദചാമിയെ തൂക്കികൊല്ലണമെന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ഉറപ്പാക്കാനുള്ള എല്ലാ സഹകരണവും ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയെ കണ്ട് സൗമ്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
Read Also: ബിഡിജെഎസിനെ കഴുതയെന്ന് വിളിപ്പിച്ചു; ബിജെപി വാക്ക് പാലിച്ചില്ല, വിലപേശലുമായി വെള്ളാപ്പള്ളി
സൗമ്യ കേരളത്തിന്റെയാകെ മകളാണെന്നും നീതി ഉറപ്പാക്കുമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഒരു വശത്ത് വധശിക്ഷയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കുമ്പോള്‍ ഗോവിന്ദചാമിയെ തൂക്കികൊല്ലണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതിനെതിരെ സിപിഎമ്മില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications