ഗോവിന്ദച്ചാമിയെ തൂക്കികൊല്ലില്ല; സൗമ്യ വധക്കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി
ദില്ലി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവുകളിലെല്ലന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കോടതി മാറ്റി വച്ചു.
സൗമ്യവധക്കേസില്‍ സുപ്രീം കോടതി വിധിയ വിമര്‍ശിച്ച മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍കണ്ഡേയ കഡ്ജുവിനെ കോടതി വിമര്‍ശിച്ചു. വിധി തെറ്റെന്ന് വിമര്‍ശിച്ച കട്ജു കോടതയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

കേസില്‍ കട്ജു പറഞ്ഞ അഭിപ്രായം അറിഞ്ഞതിന് ശേഷം വിധി പറയാം. നവംബര്‍ 11-ന് കേസ് പരിഗണിക്കുമ്പോള്‍ കട്ജു നല്‍കുന്ന വിശദീകരണത്തിന് ശേഷം വിധി പറയാമെന്നാണ് കോടതി പറഞ്ഞത്. സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്റെ ആവശ്യപ്രകാരം തുറന്ന കോടതിയിലായിരുന്നു സുപ്രീം കോടതി വാദം കേട്ടത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications