കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നുമറിയാത്ത വക്കീലിനെ വച്ച് സര്‍ക്കാര്‍ തോല്‍പിച്ചെന്ന് സൗമ്യയുടെ അമ്മ

Google Oneindia Malayalam News

ഷൊര്‍ണൂര്‍: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധി പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൗമ്യയുടെ അമ്മ സുമതി കേട്ടത്. നെഞ്ച് പൊട്ടുന്ന വിധി എന്നാണ് സുമതി ആദ്യം പ്രതികരിച്ചത്.

Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍

ഒന്നും അറിയാത്ത വക്കീലിനെ കൊണ്ട് നിര്‍ത്തി തന്റെ മകളുടെ കേസ് കുഴച്ചുമറിച്ചു എന്നാണ് സുമതി ആക്ഷേപിക്കുന്നത്. അഭിഭാഷകനെ മാറ്റിയ കാര്യം പോലും സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ കേസില്‍ അലംഭാവം കാണിച്ചുവെന്നും സുമതി ആരോപിക്കുന്നു.

Sumathi

എന്ത് തെളിവാണ് ഇക്കാര്യത്തില്‍ ഇല്ലാത്തത് എന്നും സൗമ്യയുടെ അമ്മ ചോദിക്കുന്നുണ്ട്. ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ സൗമ്യ പ്രതിരോധിക്കുകയും ഗോവിന്ദച്ചാമിയെ മാന്തുകയും ചെയ്തിട്ടുണ്ട്. സൗമ്യയുടെ നഖത്തിനടിയില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ ശരീരത്തിലെ തൊലിയുടെ ഭാഗങ്ങള്‍ കിട്ടിയിട്ടും ഉണ്ട്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത് എന്നാണ് സമുതി ചോദിക്കുന്നത്.

എന്ത് വന്നാലും മകള്‍ക്ക് നീതികിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് സുമതി വ്യക്തമാക്കി. ഇങ്ങനെയൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കൂടുതല്‍ സൗമ്യമാരെ സൃഷ്ടിക്കാനെ ഇത്തരം വിധികള്‍ വഴിവക്കുകയുള്ളൂ എന്നും സുമതി പറഞ്ഞു.

English summary
Soumya Murder Case: Soumya's Mother Sumathi criticise state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X