റിമോട്ടിനെ ചൊല്ലി തര്‍ക്കം യുവാവിനെ സഹോദരി ഭര്‍ത്താവ് അടിച്ചുകൊന്നു
കൊല്ലം: ടെലിവിഷന്‍ റിമോട്ട് കൈവശം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പല വീടുകളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ റിമോട്ട് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചാലോ. കൊല്ലത്ത് നടന്ന ഒരു സംഭവമാണ് റിമോട്ടിനെച്ചൊല്ലിയുള്ള വഴക്കുകളിലെ അപകടം വ്യക്തമാക്കുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരു യുവാവ് കൊല്ലപ്പെട്ടു
ടെലിവിഷന്‍ റിമോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ശ്രീലങ്കന്‍ വംശജനായ ഗോപി (സുഭാഷ്-33)യുടെ മരണത്തില്‍ കലാശിച്ചത്. ഇയാളുടെ സഹാദരിയുടെ ഭര്‍ത്താവ് കരണാകരനാണ് റിമോര്‍ട്ടിന് വേണ്ടി ഗോപിയെ അടിച്ച് കൊന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കൊല്ലത്തെ മരപ്പണിയ്ക്കായി എത്തിയതായിരുന്നു ഇരുവരും.

ഞായറാഴ്ച രാത്രി ടെലിവിഷന്‍ കാണുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. റിമോട്ടിന് വേണ്ടിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗോപിയെ കരുണാകരന്‍ അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കരുണാകരനെ പൊലീസ് ചോദ്യം അറസ്റ്റ് ചെയ്തു. മിക്ക വീടുകളിലും ടെലിവിഷന്‍ റിമോട്ടിന് വേണ്ടിയുള്ള തര്‍ക്കം നടക്കാറുണ്ട്.












Click it and Unblock the Notifications