Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ചോര്‍ച്ച അറിയാതെ പറ്റിയതല്ല... ഉറപ്പിച്ച് പറയാം!!! പിന്നില്‍ പ്രതിഷേധമോ?

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തന്നെ യുഡിഎഫില്‍ നിന്ന് വോട്ട് ചോര്‍ച്ചയുണ്ടായ സംഭവത്തെ ലാഘവത്തോടെ എടുക്കാന്‍ നേതൃത്വത്തിന് കഴിയില്ല. കാരണം, അബദ്ധത്തില്‍ സംഭവിയ്ക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യം ആയിരുന്നു അത്.

അംഗങ്ങള്‍ക്കെല്ലാം വിപ്പ് നല്‍കുകയും എങ്ങനെ വോട്ട് ചെയ്യണം എന്നത് സംബന്ധിച്ച് പരിശീലനവും ഒരുദിവസം മുമ്പ് തന്നെ നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പിഴവ് പറ്റാനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ലെന്നാണ് വിലയിരുത്തല്‍.

Niyamasabha Inside New

ഒരു എംഎല്‍എ മനപ്പൂര്‍വ്വം തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തത് തന്നെ ആകാനാണ് സാധ്യത. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമാകാം ഇതുവഴി പ്രകടിപ്പിച്ചിട്ടുളളത് എന്നാണ് വിലയിരുത്തല്‍.

വോട്ടെടുപ്പ് തുടങ്ങും മുമ്പ് പ്രോ ടേം സ്പീക്കറായ എസ് ശര്‍മയും വോട്ട് രേഖപ്പെടുത്തേണ്ട വിധം രണ്ട് തവണ എംഎല്‍എ മാരെ ഓര്‍മപ്പെടുത്തിയതാണ്. എന്നിട്ടും തെറ്റിപ്പോകാന്‍ സാധ്യതയുള്ള ആരും കേരള നിയമസഭയില്‍ ഇത്തവണ എത്തിയിട്ടില്ല.

ബാലറ്റ് പേപ്പറില്‍ ആദ്യത്തെ പേര് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സജീന്ദ്രന്റേതായിരുന്നു. പി ശ്രീരാമകൃഷ്ണന്റേത് രണ്ടാമതും. ഏത് സ്ഥാനാര്‍ത്ഥിയ്ക്കാണോ വോട്ട് ചെയ്യുന്നത്, ആ പേരിന് നേര്‍ക്ക് ഗുണന ചിഹ്നം രേഖപ്പെടുത്തണം.

ഒടുവില്‍ വോട്ട് എണ്ണി വന്നപ്പോള്‍ എല്‍ഡിഎഫിന് കിട്ടിയത് രണ്ട് വോട്ട് അധികം- 92 എണ്ണം. യുഡിഎഫിനാണെങ്കില്‍ ഒന്ന് കുറവും- 46 എണ്ണം. പ്രോ ടേം സ്പീക്കറായ എസ് ശര്‍മ വോട്ട് ചെയ്തില്ല, പിസി ജോര്‍ജ്ജിന്റെ വോട്ട് അസാധുവായി. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ തന്റെ വോട്ട് പി ശ്രീരാമകൃഷ്ണനാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+