കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാലിന്റെ വോട്ട് സിപിഎം ബന്ധത്തിന്റെ തെളിവെന്ന്... അപ്പോള്‍ ആ യുഡിഎഫ് വോട്ടോ?

Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് സിപിഎം - ബിജെപി ബന്ധത്തിന്റെ തെളിവാണെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. ആദ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്നീട് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും അക്കാര്യം ആവര്‍ത്തിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം ഒ രാജഗോപാല്‍ എകെജി സെന്ററിലെത്തി പിണറായി വിജയനെ കണ്ടതും അഭിനന്ദിച്ചതും എല്ലാം ആ ബന്ധത്തിന്റെ തെളിവാണെന്നാണ് സുധീരന്‍ പറയുന്നത്. ഇപ്പോള്‍ ഇടത് സ്പീക്കര്‍ക്ക് രാജഗോപാല്‍ വോട്ട് ചെയ്തപ്പോള്‍ ആ ബന്ധം ദൃഢീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നും സുധീരന്‍ പറയുന്നു.

VM Sudheeran

എന്നാല്‍ സ്വന്തം കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഇടത് മുന്നണിയുടെ സ്പീക്കര്‍ക്ക് വോട്ട് ചെയ്തത്് അത്ര വലിയ പ്രശ്‌നമായി ഇവര്‍ക്ക് തോന്നിയിട്ടില്ല. അതില്‍ സിപിഎം ബന്ധം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതും ഇല്ല. എന്തായാലും വോട്ട് ചോര്‍ച്ചയുടെ കാര്യം പരിശോധിക്കാന്‍ കാത്തിരിയ്ക്കുകയാണ് കെപിസിസി അധ്യക്ഷന്‍.

ഇതിനിടെ മറ്റൊരു ചോദ്യം കൂടി അദ്ദേഹം സിപിഎമ്മിനെതിരെ തൊടുത്തുവിടുന്നുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വേണ്ടെന്ന് എന്തുകൊണ്ട് സിപിഎം പറഞ്ഞില്ലെന്നതാണത്. പ്രതിപക്ഷമാണെങ്കില്‍ അങ്ങനെ പറയുകയും ചെയ്തിരുന്നു.

140 അംഗ നിയമസഭയില്‍ 92 അംഗങ്ങളുള്ള ഇടതുമുന്നണിയെ സംബന്ധിച്ച് ബിജെപിയുടെ ഒരു വോട്ട് എന്നത് ഏതെങ്കിലും തരത്തില്‍ നിര്‍ണായകമാണോ എന്നാണ് സുധീരനോട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ചോദിച്ചുകൊണ്ടിരിയ്ക്കുന്ന ചോദ്യം. സംഗതി സത്യവും ആണല്ലോ!!!

English summary
KPCC president VM Sudheeran alleges that, O Rajagopal's vote for P Sreeramakrishan in speaker election is the evidence for CPM-BJP relation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X