അജ്ഞാത രോഗം ബാധിച്ച് തളര്‍ന്ന ഷഹബാസിനെ കാണാൻ സ്പീക്കര്‍ ശ്രീരാമകൃഷണനെത്തി

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: അജ്ഞാത രോഗം ബാധിച്ചു തളര്‍ന്ന ഷഹബാസിന്റെയും കുടുംബത്തിന്റെയും കണ്ണുനീര്‍ തുടയ്ക്കാന്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വീട്ടിലെത്തി. നിരവധി തവണ നഗരസഭയുടെ വാതിലുകള്‍ക്ക് മുന്നില്‍ മുട്ടിയെങ്കിലും കാരുണ്യത്തിന്റെ കൈകള്‍ ഇവര്‍ക്ക് നേരെ നീണ്ടിരുന്നില്ല .ഇതു സംബന്ധമായ വിവരം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്പീക്കര്‍ നഗരസഭാ ചെയര്‍മാനെയും കൂട്ടി ഷാബാസിന്റെ വീട്ടിലെത്തിയത് .

അതെന്താ പെണ്‍കുട്ടികള്‍ക്ക് മദ്യപിക്കാന്‍ പാടില്ലേ.. പരീക്കറിനെ കുടിച്ചോടിച്ച് സ്ത്രീകളുടെ പ്രതിഷേധം

വീട്ടിലേക്കുള്ള വഴിയുടെ കാര്യത്തില്‍ സാധ്യമായ എല്ലാം ചെയ്യാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. ഇതിനായി ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ചൊലുത്തും.ചികിത്സയ്ക്ക് ആവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കണ്ടെത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. 

speaker

ഷഹബാസിനെ വീട്ടിലെത്തി സന്ദര്‍ശിക്കുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

പതിനാറുകാരനായ ഷബാസ് പൊന്നാനി നഗരസഭയിലെ 26 ആം വാര്‍ഡിലെ കൊളക്കോട് റോഡിനു സമീപത്തെ വീട്ടില്‍ അജ്ഞാത രോഗം വന്നു തളര്‍ന്നു കിടക്കുന്ന കുട്ടിയാണ് .ലക്ഷങ്ങള്‍ ചിലവഴിച്ച് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ശാസ്ത്രം പോലും തോറ്റെന്ന് പറഞ്ഞ് ഓരോ ഡോക്ടര്‍മാര്‍ പോലും കൈയ്യൊഴിയുകയായിരുന്നു ഒടുവില്‍ .

എസ് എസ് എല്‍ സി പരീക്ഷയില്‍ പൊന്നാനി എം ഐ സ്‌കൂളില്‍ നിന്നും 2 എ പ്ലസുകള്‍ നേടി വിജയിച്ച മിടുക്കന്‍ ഒന്‍പതാം ക്ലസ്സ്മുതല്‍ കണ്ടു തുടങ്ങിയ അപസ്മാരം പോലുള്ള രോഗമാണ് ഷാബാസിന്റെ ജീവിതത്തെ തകര്‍ത്തത് .

കഴിഞ്ഞ രണ്ടാഴ്ചയായി ഷഹബാസിനെ രോഗം പൂര്‍ണമായും തളര്‍ത്തികളഞ്ഞനിലയിലാണ് . തിരുവന്തപുരം ശ്രീ ചിത്തിരയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെങ്കിലും രോഗം എന്തെന്ന് കണ്ടെത്താനായില്ലന്നാണ് ലഭിച്ച മറുപടി . സംസാരശേഷിയും ബോധവും നഷ്ടമായ ഷാബാസിനെ കഴിഞ്ഞ ആഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും മടക്കി. മൂകനും ബധിരനുമായ പിതാവ് സലീം തേങ്ങ പൊളിക്കുന്ന ജോലി ചെയ്താണ് കുടുംബം കഴിഞ്ഞു കൂടുന്നത്. ഉമ്മ ഉമൈബയും മൂന്ന് വയസുള്ള അനിയനുമാണ് വീട്ടിലുള്ളത്.

അബുദാബിയില്‍ കൃഷ്ണനും ശിവനും അയ്യപ്പനും; എല്ലാവര്‍ക്കും സ്വാഗതം!! ഗള്‍ഫില്‍ ഇങ്ങനെ ആദ്യം

ഈ കുടുംബം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഗതാഗത മാര്‍ഗ്ഗമില്ലായ്മയാണ്. ആറു സെന്റ് ഭൂമിയിലെ വീട്ടില്‍ നിന്നും ഷബാബിനെ തോളില്‍ ഏറ്റി മൂന്ന് അടി മാത്രം വീതിയുള്ള നടവഴിയിലൂടെ 600മീറ്ററിലധികം നടന്നാണ് പിതാവ് സലീം അശുപത്രിയെക്കു പോകാറ്. രോഗം വര്‍ധിക്കുമ്പോള്‍ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരു ഗതാഗത മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥ. നഗരസഭാ ഫണ്ട് ഉപയോഗിച്ച്, സമീപത്തെ ഇടത്തോട് നികത്തി രണ്ട് വീടുകളിലേക്കായി വാര്‍ഡ് മെമ്പര്‍ റോഡ് നിര്‍മിച്ചെങ്കിലും ഈ കുട്ടിയുടെ വീടിലേക്ക് വഴിയൊരുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. തോട് നികത്തി നിര്‍മിച്ച പാതയില്‍ നിന്നും 10മീറ്റര്‍ ദൂരത്തില്‍ സ്ലാബ് ഇട്ടാല്‍ ഷാബാസിന് വേഗം ആശുപത്രിയില്‍ എത്താം. സ്പീക്കര്‍ വീട്ടിലെത്തി കാര്യങ്ങള്‍ക്കെല്ലാം ഉറപ്പ് നല്‍കിയതോടെ

വീടിനു പിന്‍വശത്തെ തോടിനു മുകളിലൂടെ 10മീറ്റര്‍ നീളത്തില്‍ സ്ലാബിട്ടു പാതയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ 
ഷാബാസിന് മാത്രമല്ല സമീപത്തെ വീടുകള്‍ക്കും ഇത് ഗുണകരമാകും. ഷാബാസിന് ചികിത്സ ഒരുക്കിയിലെങ്കിലും ചികിത്സക്ക് പോകാനുള്ള വഴി എങ്കിലും പൊന്നാനി നഗരസഭക്ക് ഒരുക്കി നല്‍കിക്കൂടെ എന്ന ചോദ്യത്തിന് സ്പീക്കര്‍ നേരിട്ടെത്തി പരിഹാരം കാണുകയായിരുന്നു .


നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Speaker visits shahabas who struggles with unidentified disease,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X