കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാർഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി', നിയമം പിൻവലിക്കാനാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക നിയമം കേന്ദ്ര സർക്കാർ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്ത് എങ്ങും കാണാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്ത കാര്‍ഷിക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷക രോഷം ഇരമ്പുന്നത്. ദില്ലിയിലെ അതിശൈത്യത്തെ നേരിട്ടാണ് കര്‍ഷകര്‍ ഈ മഹാസമരത്തില്‍ അണി ചേരുന്നത്. 32 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും പ്രമേയത്തില്‍ പറയുന്നു. കൊവിഡിന്റെ കൂടി സാഹചര്യത്തില്‍ ജനരോഷം വിളിച്ച് വരുത്തുന്ന നിയമ നിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കേണ്ടതില്ലായിരുന്നു എന്നും പ്രമേയത്തില്‍ പറയുന്നു.

cm

കാര്‍ഷിക രംഗത്തെ പരിഷ്‌ക്കരണങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വിഭാവനം ചെയ്ത് നടപ്പിലാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിന് വിപുലമായ അനുഭവ സമ്പത്തുണ്ട്. രാജ്യത്ത് 1960കളില്‍ നടപ്പിലായ ഹരിത വിപ്ലവത്തിന് ശേഷം കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാനുളള സംവിധാനമൊരുക്കി. എന്നാല്‍ ചുരുക്കം ചില ഉല്‍പ്പനങ്ങള്‍ക്കേ താങ്ങുവില ലഭിക്കുന്നുളളൂ. വിലതകര്‍ച്ച അടക്കം വലിയ പ്രതിസന്ധികള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്. ഈ സമയത്ത് കൂടുതല്‍ ഉല്‍പ്പനങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നത് അടക്കമുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും പ്രമേയത്തില്‍ പറയുന്നു.

കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കാര്‍ഷിക രംഗത്ത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങള്‍ കേന്ദ്രം പാസ്സാക്കിയത്. ഇതോടെ നിലവിലുളള താങ്ങുവില പോലും നഷ്ടപ്പെടുമോ എന്നുളള ഭയാശങ്കയിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നില്ലെന്നും കോര്‍പറേറ്റുകളുമായി നിയമയുദ്ധത്തിനുളള ശേഷിയും കര്‍ഷകര്‍ക്കില്ല.

Recommended Video

cmsvideo
Central government and farmers' sixth meeting

English summary
Special Session of Kerala Assembly passes resolution demanding the withdrawal of Farm Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X