കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിവായത് വന്‍ ദുരന്തമോ? മൂന്ന് തവണ ലാന്‍ഡിംഗ് ശ്രമം, കോഴിക്കോട്ടേക്ക് പറന്നത് രണ്ട് തവണ

Google Oneindia Malayalam News

കൊച്ചി: മണിക്കൂറുകള്‍ക്ക് മുമ്പ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത് മുള്‍മുനയുടെ നിമിഷങ്ങള്‍. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിലാണ് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ട വിമാനം അതിന് സാധിക്കാതെ വന്നതോടെയാണ് നെടുമ്പോശേരിയിലേക്ക് തിരിച്ചുവിട്ടത്. മുക്കാള്‍ മണിക്കൂറോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് വിമാനം കൊച്ചിയില്‍ പറന്നിറങ്ങിയത്.

1

ബാബ വംഗ നേരത്തെ പ്രവചിച്ചു; സോംബി വൈറസ് 2022ല്‍ തിരിച്ചെത്തി, മഹാത്ഭുതം!!ബാബ വംഗ നേരത്തെ പ്രവചിച്ചു; സോംബി വൈറസ് 2022ല്‍ തിരിച്ചെത്തി, മഹാത്ഭുതം!!

യാത്രക്കാര്‍ എല്ലാവരും ജീവഭയത്തോടെയാണ് വിമാനത്തില്‍ കഴിഞ്ഞിരുന്നത്. ജീവന്‍ വരെ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യാത്ര അവസാനിപ്പിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഏത് അടിയന്തര സാഹചര്യം നേരിടാനും രണ്ട് വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു.

2

ഈ സമയത്ത് രണ്ട് തവണയാണ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വിമാനം പറന്നത്. കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ വിമാനം കൊച്ചിയില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ മൂന്നോളം തവണയാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമം നടത്തിയത്. ശേഷം നാലാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്.

3

സാങ്കേതിക തകരാര്‍; ജിദ്ദ- കോഴിക്കോട് വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കിസാങ്കേതിക തകരാര്‍; ജിദ്ദ- കോഴിക്കോട് വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കി

ഈ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരുന്നു. 7.19ന് വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. കോഴിക്കോട്ടേക്ക് പോകേണ്ട യാത്രക്കാരെ ദുബായില്‍ നിന്നെത്തുന്ന എസ് ജി 17 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

4

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

വൈകീട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനമാണിത്. വിമാനത്തിന് ഹൈഡ്രോളിക് തകരാര്‍ സംഭവിച്ചെന്നാണ് വിവരം. തുടര്‍ന്ന് രണ്ട് വിമാനത്താവളത്തിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. ഏത് സാഹചര്യത്തെയും നേരിടാന്‍ വിമാനത്താവള സജ്ജമായിരുന്നെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെ റണ്‍വേ പരിശോധനകള്‍ക്ക് ശേഷം സാധാരണ ഗതിയിലേക്ക് മാറിയെന്ന് അധുികൃതര്‍ അറിയിച്ചു.

English summary
Spice Jet plane landed at the Kochi airport Seeing the dangerous situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X