സാനിറ്റൈസറിൻ്റെ മറവിൽ സ്പിരിറ്റ് കടത്ത്; എക്സൈസ് മന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: സാനിറ്റൈസർ നിർമ്മിക്കാനെന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ചെന്നിത്തല എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കത്തയച്ചു.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയപ്പോഴാണ് സ്പിരിറ്റ് കടത്തിനെ കുറിച്ച് അറിയുന്നതെന്ന് ചെന്നിത്തല. സംഭവം ഗൗരവതരമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ അധികൃതർ മുട്ടാപ്പോക്ക് സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും എക്സൈസ് മന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
വ്യാജ സ്പിരിറ്റ് കടത്തു സംഘങ്ങൾക്കെതിരെ ചെറുവിരലനക്കാൻ പോലും അധികൃതർക്ക് കഴിയുന്നില്ല.സ്പിരിറ്റ് മാഫിയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധമാണ് അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നിലുള്ളത്. 30 തവണ കടത്തിയിട്ടും പിടിക്കപ്പെടാത്തത് ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.
സംഭവം പുറത്ത് കൊണ്ട് വന്നയാൾക്കെതിരെ വധഭീഷണിയുള്ളതായി മാധ്യമ വാർത്തയുണ്ട്. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണം. കുറ്റക്കാർ എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കുന്നുണ്ട്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications