• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രി അബ്ദുറഹ്മാന്‍ അമേരിക്കയിലേക്ക്; ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ അമേരിക്കയിലേക്ക്. ചികില്‍സാവശ്യാര്‍ഥമാണ് യാത്ര. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്‌പേഷ്യന്റ് സെന്ററിലാണ് ചികില്‍സ. യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. യാത്രയുടെയും ചികില്‍സയുടെയും ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി. ഡിസംബര്‍ 26നാണ് പോകുന്നത്. ജനുവരി 15 വരെയാണ് യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ ശാരീരിക അസ്വാസ്ഥ്യം കാരണം മന്ത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നെങ്കിലും വൈകാതെ ആശുപത്രി വിടുകയായിരുന്നു. വിദഗ്ധ ചികില്‍സയ്ക്കാണ് അമേരിക്കയിലേക്ക് പോകുന്നത്.

മലപ്പുറം ജില്ലയിലെ താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയ വ്യക്തിയാണ് വി അബ്ദുറഹ്മാന്‍. പഴയ കോണ്‍ഗ്രസുകാരനായ ഇദ്ദേഹം തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു. പിന്നീട് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. ഇടതുസ്വതന്ത്രനായി പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2014ല്‍ മല്‍സരിച്ചെങ്കിലും തോറ്റു. ഇടി മുഹമ്മദ് ബഷീറിനെതിരെ ശക്തമായ മല്‍സരമാണ് അന്ന് അദ്ദേഹം കാഴ്ചവച്ചത്. 2016ല്‍ താനൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച വി അബ്ദുറഹ്മാന്‍ മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ് ആദ്യം നിയമസഭയിലേക്കെത്തിയത്.

രണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തിരണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തി

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന്‍ മല്‍സരിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ശാരീരക പ്രയാസങ്ങളും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അബ്ദുറഹ്നമാനല്ലാതെ ആര് മല്‍സരിച്ചാലും തോല്‍ക്കുമെന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട് കണക്കിലെടുത്ത് സിപിഎം മല്‍സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും കളത്തിലിറങ്ങിയ വി അബ്ദുറഹ്മാന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കായിക-ഹജ്ജ് വകുപ്പ് ചുമതലയാണ് വി അബ്ദുറഹ്മാന് നല്‍കിയിട്ടുള്ളത്.

മലര്‍ മിസ്സും സെലിനും ഒറ്റ ക്ലിക്കില്‍; വീണ്ടും ഒന്നിച്ച് സായ് പല്ലവിയും മഡോണയും... കാണാം ചിത്രങ്ങള്‍

ടോക്കിയോ ഒളിംപിക്‌സിന് കേരളത്തിന്റെ പ്രതിനിധിയായി താന്‍ പങ്കെടുക്കുമെന്ന് വി അബ്ദുറഹ്മാന്‍ അറിയിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ രാഷ്ട്ര പ്രതിനിധികള്‍ക്ക് പോലും അനുമതിയില്ലാതിരുന്ന ഘട്ടത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. സ്വന്തം ചെലവില്‍ പോകുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെ യാത്ര സാധ്യമായില്ല.

കേരളത്തിലെ എല്ലാ സ്‌റ്റേഡിയങ്ങളും സജീവമാക്കാന്‍ മന്ത്രി നടത്തുന്ന ശ്രമങ്ങള്‍ വിജയം കണ്ടുവരികയാണ്. കൂടുതല്‍ ദേശീയ മല്‍സരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവും അദ്ദേഹം നടത്തുന്നുണ്ട്. കായിക താരങ്ങള്‍ക്ക് വലിയ പരിഗണനയാണ് മന്ത്രി നല്‍കുന്നത്. ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായിക താരങ്ങളുമായി മന്ത്രി ചര്‍ച്ച നടത്തുകയും യോഗ്യതയുള്ളവര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

cmsvideo
  ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് | Oneindia Malayalam
  English summary
  Sports Minister V Abdurahman Going To US For Medical Treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X