Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പ്രിൻക്ലർ കരാർ; ശിവശങ്കറിന് ക്ലീൻചിറ്റ്..കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമല്ലെന്നും അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം; സ്പ്രിംക്ലർ കരാറിൽ മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചീറ്റ് നിൽകി അന്വേഷണ സിമിതി റിപ്പോർട്ട്. കരാറിന് പിന്നാൽ ശിവശങ്കറിന് യാതൊരു ദുരുദ്ദേശവും ഇല്ലെന്നാണ് സമിതി കണ്ടെത്തൽ. സംസ്ഥാന താത്പര്യം ഹനിക്കപ്പെട്ടതായുള്ള തെളിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കരാർ സംബന്ധിച്ച് അന്വേഷിക്കാർ സർക്കാർ നിയോഗിച്ച മാധവൻ നമ്പ്യാർ സമിതി റിപ്പോർട്ട് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ.

പൂളില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി അര്‍ച്ചന സുശീലന്‍; കിടു ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

pinshiv-1630489772.jp

കൊവിഡ് വിവരശേഖരണത്തിന് സ്പ്രിംഗ്ലർ കമ്പനിയെ ചുമതലപ്പെടുത്തിയ സർക്കാർ നടുടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി അറിയാതെയാണ് കമ്പനിയെ ഇതിനായി നിയോഗിച്ചതെന്നും ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തിയില്ലെന്നുമായിരുന്നു ആരോപണം.പ്രതിപക്ഷം വിഷയം ആയുധമാക്കിയതോടെ കരാർ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സര്‍ക്കാര്‍ ആദ്യം മാധവന്‍ നായര്‍ സമിതിയെ നിയോഗിച്ചിരുന്നു. കരാർ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ജനങ്ങളുടെ സ്ലകാര്യ വിവരങ്ങൾക്ക് മേൽ കമ്പനിക്ക് സമ്പൂർണ അവകാശം നൽകുന്നതാണ് കരാർ എന്നുമായിരുന്നു മാധവൻ നായർ സമിതിയുടെ കണ്ടെത്തൽ. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തെ സമിതിയുടെ കണ്ടെത്തൽ തിരിച്ചടിയാകുന്ന ആശങ്കയിൽ ഈ റിപ്പോർട്ട് പഠിക്കാൻ സർ്കകാർ മറ്റൊരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരു്നനു.

അതേസമയം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയേയും അറിയിക്കാതെയാണ് കരാറിൽ ഒപ്പിട്ടതെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. നിയമ, ധനവകുപ്പുകളുമായി ശിവശങ്കര്‍ കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപവും ഉണ്ട്. ഡാറ്റ സുരക്ഷ ഉറപ്പാക്കിയില്ല. എന്നിരുന്നാലും ശിവശങ്കറിന് ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശിവശങ്കർ കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയത് വിചിത്രം

അതേസമയം പുതിയ സമിതി റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പുതിയ സമിതി റിപ്പോർട്ട് സർക്കാരിനെ വെള്ളപൂശാനുള്ളതാണെന്നും
ശിവശങ്കർ കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയത് വിചിത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.സ്പ്രിംഗ്ളർ വിഷയത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നു എന്ന് മാധവൻ നമ്പ്യാർ കമ്മിറ്റിയിൽ കൂടി തെളിഞ്ഞു. സർക്കാരിനെ വെള്ള പൂശാൻ ശ്രമിച്ചെങ്കിലും അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് റിപ്പോർട്ടിൽ കൂടി പുറത്തു വന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു അമേരിക്കൻ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപാടുകളായിരുന്നു സ്പ്രിംഗ്ലറിൽ എന്ന് ഈ കമ്മിറ്റിക്കും സമർത്ഥിക്കേണ്ടി വന്നു. നടപടിക്രമങ്ങൾ പാലിക്കാതെയും ഡാറ്റാ സുരക്ഷ ഉറപ്പു വരുത്താതെയും തന്നിഷ്ട പ്രകാരമാണ് ശിവശങ്കർ കാര്യങ്ങൾ ചെയ്തത് എന്നത് ഉദ്യോഗസ്ഥ സമിതിയും ശരിവെച്ചിരിക്കുന്നു. എന്നാൽ കൗതുകകരമായ കാര്യം ശിവശങ്കർ കുറ്റക്കാരനല്ല എന്നതാണ്. ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെ കൂടി രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ കൂടി പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും?

കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് വിറ്റ നടപടിയാണ് അന്നത്തെ പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. ഇതിനെ പറ്റി അന്വേഷിക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു സമിതിയാണ് ശശിധരൻനായർ സമിതി. ഇന്ത്യയിലെ തന്നെ ഐടി സെക്രട്ടറിയായിരുന്നു മാധവൻ നമ്പ്യാരും ലോക പ്രശസ്തനായ ഐടി വിദഗ്ദൻ ഗുൽഷൻ റായും കൊടുത്ത റിപ്പോർട്ടിനെ അട്ടിമറിച്ചു കൊണ്ട് തങ്ങൾക്ക് വേണ്ടി മംഗളപത്രമെഴുതുന്ന ഒരു സമിതിയെ വെച്ച് അന്വേഷണം നടത്തി വെള്ള പൂശുന്ന ഈ നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണ്.
ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും താൻ ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു. വലിയ ഗൂഢാലോചനയാണ് നടന്നത്. വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാൻ ഉള്ള കമ്മറ്റി റിപ്പോർട്ട് ആണ് ഇപ്പോഴത്തേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഹെൽത്ത് ഡാറ്റാ വിൽക്കാനുള്ള നടപടിയാണ് നടന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
    മൂന്നാം തരംഗം കേരളത്തിന് കൂടുതൽ അപകടകരമാകുമോ ? | ഡോ.വിജയകുമാർ പറയുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+