Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം തന്നത് 15,000 കോടി! ഹിമാലയന്‍ നുണ പറഞ്ഞ് സിപിഎം കേരളത്തെ തെറ്റിധരിപ്പിക്കുന്നു

Recommended Video

cmsvideo
    ഹിമാലയന്‍ നുണ പറഞ്ഞ് സിപിഎം കേരളത്തെ തെറ്റിധരിപ്പിക്കുന്നു | Oneindia Malayalam

    കേരളത്തിന് യുഎഇ ഭരണകുടം 700 കോടി നല്‍കിയെന്ന വാര്‍ത്തയ്ക്ക് മേല്‍ വിവാദം കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ ഭരണകുടം 700 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.

    എന്നാല്‍ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസിഡര്‍ അറിയിച്ചു. ഇതോടെയാണ് 700 കോടിയെന്നത് സിപിഎമ്മിന്‍റെ വെറും തന്ത്രമാണെന്നാണ് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു

    പത്രസമ്മേളനത്തില്‍

    പത്രസമ്മേളനത്തില്‍

    പ്രളയക്കെടുതി വിലയിരുത്തിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് യുഎഇ ഭരണകുടം കേരളത്തിന് 700 കോടി രൂപ സഹായധനം നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. കേരളം ആവശ്യപ്പെടാതെയാണ് യുഎഇ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഇക്കാര്യം പ്രധാനമന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

    ഇകഴ്ത്തലും പുകഴ്ത്തലും

    ഇകഴ്ത്തലും പുകഴ്ത്തലും

    കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച തുക വെറും 600 കോടിയാണെന്നിരിക്കെ അതിനാക്കേള്‍ തുക നല്‍കിയ യുഎഇ ഭരണകുടത്തെ വാഴ്ത്തി മലയാളികള്‍ രംഗത്തെത്തി. ഒപ്പം കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടെയാണ് സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന യുഎഇ അംബാസിഡറുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

    കേരളത്തെ സഹായിക്കും

    കേരളത്തെ സഹായിക്കും

    കേരളത്തെ സഹായിക്കാന്‍ യുഎഇ നാഷ്ണല്‍ ഏജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കേരളത്തെ ഏതൊക്കെ തരത്തില്‍ സഹായിക്കാന്‍ സാധിക്കുമെന്നത് ആലോചിക്കുകയാണെന്നും അതേസമയം എത്ര തുക എന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും യുഎഇ അംബാസിഡറായ അഹമ്മദ് അല്‍ ബന്ന പറഞ്ഞു.

    ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള

    ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള

    ഇതോടെ 700 കോടിയെന്ന യുഎഇ സഹായം വ്യാജ വാര്‍ത്തയാണെന്നും അതിന്‍റെ പേരില്‍ സിപിഎം കേരളത്തെ കബളിപ്പിക്കുകയായിരുന്നെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഇല്ലാത്ത സഹായത്തിന്‍റെ പേരില്‍ സിപിഎം നടത്തുന്നത് നാണംകെട്ട രാഷ്ട്രീയ മുതലെടുപ്പാണ്.

    ആത്മാര്‍ത്ഥ കാണിച്ച സര്‍ക്കാര്‍

    ആത്മാര്‍ത്ഥ കാണിച്ച സര്‍ക്കാര്‍

    ദുരന്ത സമയത്ത് മോദി സര്‍ക്കാരിനെ പോലെ ആത്മാര്‍ത്ഥ കാണിച്ച സര്‍ക്കാര്‍ ചരിത്രത്തില്‍ ഇല്ല. വാജ്പേയുടെ മരണാനന്തര ചടങ്ങുകള്‍ കഴിയും മുന്‍പ് പ്രധാനമന്ത്രി കേരളത്തിലേക്ക് ഓടിയെത്തി. കാലാവസ്ഥാ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വ്യോമ നിരീക്ഷണം റദ്ദ് ചെയ്തിട്ട് പോലുംഅദ്ദേഹം റിസ്ക് എടുത്ത് പ്രളയബാധിത സ്ഥലങ്ങള്‍ വ്യാോമ നിരീക്ഷണം നടത്തി.

    500 കോടി രൂപ

    500 കോടി രൂപ

    സ്ഥലങ്ങള്‍ നോക്കി കണ്ട ഉടനെ തന്നെ അദ്ദേഹം 500 കോടി കേന്ദ്രസഹായം അടിയന്തരമായി പ്രഖ്യാപിച്ചു. ഇതൊന്നും പോരാത്തതിന് അരിയും പഞ്ചസാരയുമൊക്കെ ചോദിച്ചതിലും അധികം അദ്ദേഹം കേരളത്തിന് വാരി കോരി നല്‍കി.

    15000 കോടി

    15000 കോടി

    യഥാര്‍ത്ഥത്തില്‍ കേന്ദ്രം 15000 കോടിയുടെ സഹായങ്ങള്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ജനങ്ങളെ സിപിഎം മനപ്പൂര്‍വ്വം തെറ്റിധരിപ്പിക്കുകയാണ്. എന്തായാലും എല്ലാ കള്ളങ്ങളും പൊളിഞ്ഞു. ചോദിച്ചതില്‍ അധികം സഹായം കേന്ദ്രസര്‍ക്കാര്‍ തന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞതാണ്.ജനങ്ങളെ തെറ്റിധരിപ്പിച്ച സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ശ്രീധരപിള്ള വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+