കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവരില്ല; ബിജെപിയുടെ ആദ്യ പട്ടിക മോദി തള്ളിയെന്ന് ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ഘടകം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവര്‍ ആരും ഇല്ലതിരുന്നതിനാല്‍ പട്ടിക പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളള. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

കേരള ഘടകം തയ്യാറക്കി കേന്ദ്രത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യം ക്രൈസ്തവര്‍ ആരും ഇടംപിടിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി പട്ടിക തള്ളി. പിന്നാട് എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്തി പുതിയ പട്ടിക അയച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

<strong>ബിജെപിയും ടിആര്‍എസും വിജയിക്കരുത്; തെലങ്കാനയിലെ കോണ്‍ഗ്രസിന് പിന്തുണ, മത്സരിക്കാനില്ലെന്ന് ടിഡിപി</strong>ബിജെപിയും ടിആര്‍എസും വിജയിക്കരുത്; തെലങ്കാനയിലെ കോണ്‍ഗ്രസിന് പിന്തുണ, മത്സരിക്കാനില്ലെന്ന് ടിഡിപി

പത്തനംതിട്ടയില്‍ ബിജെപി ഇത്തവണ ചരിത്രം തിരുത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ വിജയിക്കുമെന്നും അവകാശപ്പട്ട പിള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍‍ശനമാണ് നടത്തിയത്.

spilla

ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്ന് കോടിയേരി എങ്ങനെ അറിഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളാരും ദുര്‍ബലരല്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
sreedharan pillai says modi rejected the first candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X