Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം പദ്ധതി കേരളത്തിന് ഗുണമില്ലാത്തതെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതികൊണ്ട് കേരളത്തിന് ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ലെന്ന് മെട്രോമാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ അതേ ഗതി തന്നെയായിരിക്കും വിഴിഞ്ഞം തുറമുഖത്തിനെന്നും അദ്ദേഹം തുറന്നടിച്ചു.

പുതിയ തുറമുഖങ്ങള്‍ വരുന്നതില്‍ അദ്ദേഹം അതിശയം പ്രകടിപ്പിച്ചു. നിലവിലുള്ള തുറമുഖങ്ങളുടെ സൗകര്യം പോലും വിനിയോഗിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

esreedharan

മെട്രോ രണ്ടാംഘട്ടം കെ.എം.ആര്‍.എല്‍ പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 3600 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മന്ത്രിമാര്‍ക്കെതിരെയും മെട്രോമാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

നാടിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനോ നടപ്പാക്കുന്നതിനോ അവര്‍ക്ക് സമയമില്ല. ഉദ്ഘാടനത്തിനും നാടമുറിക്കാനും മാത്രമേ സമയമുള്ളൂ. കേരളത്തിലെ വികസന പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+