Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം; കുറിപ്പുമായി ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: 26ാം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ നടി ഭാവനയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ഭാവനയെ ചലച്ചിത്ര മേള വേദി ഭാവനയെ സ്വീകരിച്ചത്. കുറഞ്ഞ വാക്കുകളില്‍ മാത്രം ഒതുക്കിയ പ്രസംഗത്തില്‍ ഭാവന, നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും പോരാടുന്ന സ്ത്രീകള്‍ക്കും ആശംസ അറിയിക്കുകയുണ്ടായി. എന്നാല്‍ ഭാവനയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞുനില്‍ക്കുന്നത്.

1

ഭാവനയുടെ സന്ദര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സംസ്ഥാന സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണമെന്നാണ് ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടിരിക്കുന്നത്. സെലിബ്രറ്റികള്‍ 'അതിജീവിതകളും', ദരിദ്രവാസികള്‍ 'പിഴക്കപ്പെട്ടവളുമാകുന്ന' രാഷ്ട്രീയം അപരിഷ്‌കൃതമാണ് പ്രകൃതിവിരുദ്ധവുമാണെന്നും ശ്രീജിത്ത് പെരുമന പറയുന്നു.

2

സണ്ണി ലിയോണിന്റെകൂടെ നിന്ന് ഫോട്ടോയും സെല്‍ഫിയുമെടുക്കാന്‍ ഇടിച്ചു കയറുന്ന മുഖ്യധാരാ സിനിമാ നടന്മാര്‍ മുതല്‍ സാംസ്‌കാരിക നായകന്മാര്‍ വരെ നാളിതുവരെ ഒരു ചിത്രത്തിലും പൂര്‍ണ്ണ നഗ്‌നയായി പോലും അഭിനയിക്കാത്ത, ജീവിത സാഹചര്യത്താല്‍ ബി ഗ്രെഡ് സിനിമകളുടെ ഭാഗമാകേണ്ടിവന്ന ഷക്കീലയെ പോലൊരു നടിയെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതും സാംസ്‌കാരിക കേരളമാണ് എന്നതും നഗ്‌നസത്യമാണ്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

3

സംസ്ഥാന സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം, സെലിബ്രറ്റികള്‍ 'അതിജീവിതകളും', ദരിദ്രവാസികള്‍ 'പിഴക്കപ്പെട്ടവളുമാകുന്ന' രാഷ്ട്രീയം അപരിഷ്‌കൃതമാണ് പ്രകൃതിവിരുദ്ധവുമാണ്. പോണ്‍ നടിയായ സണ്ണിലിയോണിന് വേണ്ടി ആരാധന നടത്തുന്നവരും, സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലേക്ക് പരവതാനി വിരിക്കുന്നവരും അവരെ ഒരുനോക്കു കാണാന്‍ നാടും നഗരവും സ്തംഭിപ്പിക്കുന്നവരുമായ അതേ മലയാളികളാണ് ബലാത്സംഗത്തിനിരയായ നമ്മുടെ സഹജീവികളായ പെണ്‍കുട്ടികളെ പിഴച്ചവള്‍ എന്ന് മുദ്രകുത്തി സാമൂഹിക ജീവിതങ്ങളില്‍ ഒറ്റപ്പെടുത്തുന്നതെന്നത് കാണുമ്പോള്‍ പക്കാ അശ്ലീലം എന്ന് പറയേണ്ടിവരും.

4

സണ്ണി ലിയോണിന്റെകൂടെ നിന്ന് ഫോട്ടോയും സെല്‍ഫിയുമെടുക്കാന്‍ ഇടിച്ചു കയറുന്ന മുഖ്യധാരാ സിനിമാ നടന്മാര്‍ മുതല്‍ സാംസ്‌കാരിക നായകന്മാര്‍ വരെ നാളിതുവരെ ഒരു ചിത്രത്തിലും പൂര്‍ണ്ണ നഗ്‌നയായി പോലും അഭിനയിക്കാത്ത, ജീവിത സാഹചര്യത്താല്‍ ബി ഗ്രെഡ് സിനിമകളുടെ ഭാഗമാകേണ്ടിവന്ന ഷക്കീലയെ പോലൊരു നടിയെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതും സാംസ്‌കാരിക കേരളമാണ് എന്നതും നഗ്‌നസത്യമാണ്.

5

ഏറ്റവും കൂടുതല്‍ പോണ്‍ ചിത്രങ്ങള്‍ ഗൂഗിളില്‍ തിരയുന്ന അതേ മലയാളിയാണ് മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവര്‍ പേജായി അച്ചടിച്ചതിന്റെ പേരില്‍ നാട്ടില്‍ യുദ്ധപ്രഖ്യാപനം നടത്തിയത് എന്നതും ചേര്‍ത്ത് വായിക്കപ്പെടണം. രണ്ടുകൂട്ടര്‍ക്കും അഥവാ സൈബര്‍ ലോകത്ത് 'ഏതപ്പാ കോതമംഗലം ഇതാ മോനെ ഭൂലോകം' എന്ന ശൈലിയില്‍ രമിക്കുന്ന പൊതുജനത്തിനും, സൈബര്‍ ജീവികളുടെ പുകഴ്ത്തലുകളും, മാധ്യമങ്ങളിലെ തങ്ങളെപ്പറ്റിയുള്ള വെണ്ടക്കയും കണ്ടുകൊണ്ട് സ്വയം സെലിബ്രറ്റികളായും പ്രമുഖരായും പരിണമിക്കുന്ന ആളുകളും ജാഗ്രത പാലിക്കേണ്ടതുണ്ട്. സദാചാരവാദികളുടെയും അഭിനവ ബുദ്ധിജീവികളുടെയും നാട്ടില്‍ അര്‍ധരാത്രി സൂര്യനുദിക്കാതിരിക്കട്ടെ
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ- ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, ശ്രീജിത്ത് പെരുമനയുടെ പോസ്റ്റിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സണ്ണി ലിയോണ്‍ എന്ന് വിളിക്കുന്ന സ്ത്രീ അവര്‍ തിരഞ്ഞെടുത്ത വഴിയിലൂടെ ആണ് വന്നത്. ബി ഗ്രേഡ് ഫിലിമില്‍ ഷക്കീല ചെയ്തതും സെയിം സംഭവം ആണ്. അതുപോലാണോ വക്കീല്‍ സാറേ റേപ്പ്. നടിക്ക് സ്‌പോട്‌ലൈറ്റ് കിട്ടിയത് അവര്‍ നടത്തിയ അതിജീവനത്തിന്റെ ആണ് എന്ന് ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+