Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊളിറ്റിക്കലി കറക്ടായി തുടരും..ആരോപണം കരയിച്ചു..അമ്മയും കരഞ്ഞു..സത്യം ജയിക്കും; ശ്രീകാന്ത് വെട്ടിയാർ

കൊച്ചി; തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണ കേസിൽ പ്രതികരിച്ച് യുട്യൂബർ ശ്രീകാന്ത് വെട്ടിയാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്ന് ശ്രീകാന്ത് പറഞ്ഞു. പബ്ലിക്ക് സ്പേസിൽ മാധ്യമ വിചാരണയ്ക്ക് നിന്ന് കൊടുക്കാൻ താത്പര്യം അല്ല. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ട്. സത്യം ഞാൻ അവിടെ തെളിയിക്കും. സത്യം തെളിയുമെന്ന് തന്നെയാണ് വിശ്വാസമെന്നും കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു. അഭിമുഖത്തിൽ പറഞ്ഞത്

1

നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ സാധിക്കില്ല. ഒരു ആരോപണം തനിക്കെതിരെ വന്നു. അതിനെ നിയമപരമായി തന്നെ നേരിടും. പബ്ലിക്ക് സ്പേസിലിട്ട് മാധ്യമ വിചാരണയ്ക്ക് ഇട്ട് കൊടുക്കേണ്ട കാര്യമില്ല. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. സത്യം ഞാൻ അവിടെ തെളിയിക്കും. സത്യം തെളിയുമെന്ന് തന്നെയാണ് വിശ്വാസം.

2

ഇത്രയും നാൾ എയറിലായിരുന്നു ഞാൻ. ആരോപണം വന്നപ്പോൾ വലിയ ബുദ്ധിമുട്ടായിരുന്നു. മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആദ്യമൊക്കെ ചില കോളുകൾക്ക് മറുപടി നൽകിയിരുന്നു. എന്നാൽ പിന്നീട് അതിന് വയ്യാതായി. ഫോൺ ഓഫ് ചെയ്ത് വെക്കേണ്ട സ്ഥിതി ഉണ്ടായി. ഞാൻ പൊളിറ്റക്കൽ കറക്ട്നസ് പുലർത്തുന്ന ഒരാളാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.

3

സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നവർക്ക് കമന്റ് ചെയ്യാം. എപ്പോഴും പൊളിക്ടർ കറക്ടായി തന്നെ തുടരും. ഞാൻ രാഷ്ട്രീയം സംസാരിക്കുമ്പോൾ തന്നെ അറിയായിരുന്നു എനിക്കെതിരെ ഒരു ആരോപണം ഉയർന്നാൽ എതിർപക്ഷം അത് ആയുധമാക്കുമെന്നും രാഷ്ട്രീയം ചർച്ചയാക്കുമെന്നും. അതുപോലെ തന്നെ എതിർപക്ഷത്തുള്ളവർ അതിനെ ഉപയോഗിച്ചു.

4

എനിക്കെതിരെ വലിയ ആരോപണമാണ് ഉണ്ടായത്. നേരത്തേ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് അഭിഭാഷകൻറെ നിർദ്ദേശം അനുസരിച്ചാണ്. പിന്നെ ആ സമയത്തെ മാനസികാവസ്ഥ പ്രതികരിക്കാൻ പറ്റുന്ന തരത്തിലായിരുന്നില്ല. വീഡിയോ ചെയ്യണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അതൊന്നും സാധിച്ചില്ല. ഇപ്പോൾ അതിനെയൊക്കെ മറികടന്നുവെന്ന് പറയാനാകില്ല, എങ്കിലും കുറച്ചൊക്കെ മാറി വരുന്നുണ്ട്.
ആരോപണം ഉയർന്നപ്പോൾ അമ്മ ഭീകരമായി വിഷമിച്ചിരുന്നുവെന്നും ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു. അമ്മ കരയുമായിരുന്നു.

5

സത്യം കോടതിയിൽ തെളിയും എന്ന് തന്നെയാണ് വിശ്വാസം. മുൻപ് ലഭിച്ച പിന്തുണ ഉണ്ട്. പുറത്തൊക്കെ പോകുമ്പോൾ എല്ലാവരും സെൽഫിയെടുക്കാനൊക്കെ ഇപ്പോഴും വരും. നാട്ടിൽ ഒന്നും യാതൊരു പ്രശ്നവുമില്ല. വളരെ ചെറുപ്പത്തിലേ തന്നെ അറിയുന്നവരാണ്. അവർക്ക് തന്നെ നന്നായി അറിയാം. നിലനിൽ പ്രണയബന്ധങ്ങളൊന്നും ഇല്ല. ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.

6


ഞാൻ ഒളിവിൽ പോയിട്ടില്ല. ഫോൺ സ്വീച്ച് ഓഫ് ചെയ്തത് പരിധിയിൽ കൂടുതൽ കോളുകൾ ആയതിനാലാണ്. ആ കോളുകൾക്കൊന്നും മറുപടി പറയാനുള്ള മാനസികാവസ്ഥയിലുമായിരുന്നില്ല. സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും പിന്തുണ ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല.

7


ആരോപണം ഉയർന്നപ്പോൾ കരഞ്ഞിരുന്നു. കരിയർ എന്താകും മുന്നോട്ട് ഉള്ള അവസ്ഥ എന്താകും എന്നൊക്കെയെുള്ള ചിന്തയുണ്ടായിരുന്നു. അപ്പോഴൊക്കെ ഓർത്ത് വിഷമിച്ചിരുന്നു. തന്നെ സംബന്ധിച്ച് താൻ ചെയ്യുന്ന വീഡിയോകൾ വിലപ്പെട്ടതാണ്. അത്തരത്തിലുള്ള വീഡിയോകൾ വീണ്ടും ചെയ്യണമെന്നും സിനിമ ചെയ്യണമെന്നുമൊക്കെയുള്ള ആഗ്രഹം മനസിൽ ഉണ്ടായിരുന്നത് കൊണ്ട് അതിനെ തരണം ചെയ്യാൻ പറ്റിയെന്നാണ് തനിക്ക് തോന്നുന്നത്. മാത്രമല്ല സത്യം ചെയ്യണമെന്ന ആഗ്രഹവും മനസിൽ ഉണ്ടായിരുന്നു.

8

വീഡിയോസ് തുടർന്നും ചെയ്യാനാണ് തിരുമാനം. കോടതി വിധിക്കും വരെ കുറ്റാരോപിതനാണല്ലോ. സത്യം തെളിയുമെന്നാണ് വിശ്വാസം. സോഷ്യൽ മീഡിയയിൽ തെറിവിളി കിട്ടാറുണ്ട്. എങ്കിലും ഇപ്പോഴും കമന്റ് ബോക്സ് എല്ലാം ഓപ്പണാണ്. ആളുകൾ അവർക്ക് തോന്നുന്നത് പറയട്ടെ, ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു.

Recommended Video

cmsvideo
    വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+