കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിലെ ഭൂചലനം... ശ്രീമുരുഗന്‍ നേരത്തേ 'അറിഞ്ഞു', ഇനിയും ഭയക്കണം

Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ കഴിഞ്ഞ ദിവസം (ജനുവരി23 ശനിയാഴ്ച) രാത്രി ഭൂചലനം അനുഭവപ്പെട്ടു. ഒരാഴ്ചയ്ക്കിടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനം ആയിരുന്നു അത്. കഴിഞ്ഞ ചൊവ്വാഴ്ച (ജനുവരി 19)യും തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അടുത്തിടെ നേപ്പാളിലും ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടായ ഭൂചലനങ്ങള്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് തൃശൂരിലെ ഭൂചലനങ്ങള്‍. ഇത് സംബന്ധിച്ച വിശദമായ പഠനങ്ങള്‍ അനിവാര്യമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ ഭൂചലനം ഉണ്ടായേക്കുമെന്ന ആശങ്ക നേരത്തേ പങ്കുവച്ച ഒരാളുണ്ട്. ശ്രീമുരുഗന്‍ അന്തിക്കാട്. അദ്ദേഹം തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചിട്ട വാക്കുകള്‍ മണിക്കൂറുകള്‍ക്ക് ശേഷം അതുപോലെ തന്നെ ഭവിയ്ക്കുകയായിരുന്നു.

ദുരൂഹമായ അന്തരീക്ഷം

ദുരൂഹമായ അന്തരീക്ഷം

ജനുവരി 22 വെള്ളിയാഴ്ച വൈകീട്ട് നാലേ മുക്കാലോടെയാണ് ശ്രീമുരുഗന്‍ ഫേസ്ബുക്കില്‍ ആ കുറിപ്പിട്ടത്. രാവിലെ മുതല്‍ കാണപ്പെടുന്ന ദുരൂഹമായ അന്തരീക്ഷവും ജീവജാലങ്ങളിലെ അസ്വാഭാവികതയും ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ സ്വഭാവവും വീണ്ടുമൊരു ഭൂചലന സാധ്യത സൂചിപ്പിയ്ക്കുന്നോ- എന്നായിരുന്നു ശ്രീമുരുഗന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പറഞ്ഞതുപോലെ

പറഞ്ഞതുപോലെ

ശ്രീമുരുഗന്‍ ആശങ്കപ്പെട്ടതുപോലെ തൊട്ടടുത്ത ദിവസം രാത്രി എട്ട് മണിയോടെ തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

ശാസ്ത്രജ്ഞന്‍...?

ശാസ്ത്രജ്ഞന്‍...?

അക്കാദമികമായി ശാസ്ത്രം പഠിച്ച ഒരു ശാസ്ത്രജ്ഞന്‍ അല്ല ശ്രീമുരുഗന്‍. കൊമേഴ്‌സ് ബിരുദധാരിയാണ്. എന്നാല്‍ ഭൂചലനങ്ങളെ സംബന്ധിച്ച് വലിയ തോതില്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്.

ഹാം റേഡിയോ

ഹാം റേഡിയോ

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒന്നും ഇല്ലെങ്കിലും ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ്. ഹാം റേഡിയോ. തൃശൂരിലെ ഹാം റേഡിയോ ക്ലബ്ബിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.

എങ്ങനെ അറിഞ്ഞു

എങ്ങനെ അറിഞ്ഞു

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിയ്ക്കുക വഴി ഭൂചലനത്തിന്റെ സാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയും എന്നാണ് ശ്രീമുരുഗന്‍ പറയുന്നത്. ഇതിന് അദ്ദേഹത്തിന്‍ മുന്‍ അനുഭവങ്ങളും ഉണ്ട്.

റേഡിയോ തരംഗങ്ങള്‍

റേഡിയോ തരംഗങ്ങള്‍

ഹാം റേഡിയോ ഉപയോഗിയ്ക്കുമ്പോള്‍ റേഡിയോ ഫ്രീക്വന്‍സിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഭൂചലനം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുമെന്ന് ശ്രീമുരുഗന്റെ അനുഭവം പറയുന്നു.

ഭൂചലന കാലാവസ്ഥ

ഭൂചലന കാലാവസ്ഥ

ഭൂചലന കാലാവസ്ഥ അഥവാ എര്‍ത്ത്‌ക്വേക്ക് വെതര്‍ തിരിച്ചറിയാന്‍ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. പട്ടി, പൂച്ച, പശു, പക്ഷികള്‍ തുടങ്ങിയവയ്ക്ക് ഭൂചലനം മുന്‍കൂട്ടി അറിയാനുള്ള കഴിവുണ്ട്. ഇവയുടെ പെരുമാറ്റം നിരീക്ഷിച്ചാല്‍ ഒരുപരിധിവരെ ഭൂചലനം മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ് ശ്രീമുരുഗന്‍ പറയുന്നത്.

ശുഭസൂചകമല്ല

ശുഭസൂചകമല്ല

കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ചെറിയ ഭൂചലനങ്ങള്‍ അത്ര ശുഭ സൂചകങ്ങളല്ലെന്നാണ് ശ്രീ മുരുഗന്റെ വിലയിരുത്തല്‍. മധ്യകേരളത്തിലോ ദക്ഷിണകേരളത്തിലോ വീണ്ടും ഒരു ഭൂചലനം സംഭവിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീമുരുഗന്‍ പറയുന്നത്.

English summary
Sreemurugan predicted last day's Thrissur Earthquake?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X