കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമുഖത്തില്‍ അസ്വഭാവികത; ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ? കണ്ടെത്താന്‍ പൊലീസ് നീക്കം ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോടെ മോശമായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിന് വേണ്ടി താരത്തിന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചെന്നാണ് വിവാരം. വിശദാംശങ്ങളിലേക്ക്...

1

അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ സമയങ്ങളില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങിയത്. ഇതിന് വേണ്ടി നടത്തേണ്ട പരിശോധനയുടെ ഭാഗമായാണ് പൊലീസ് തലമുടി, രക്തം, നഖം എന്നിവ ശേഖരിച്ചിരിക്കുന്നത്.

2

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന് പിന്നാലെ താരത്തിനെതിരെ വാക്കാലുള്ള ചില പരാതികളും പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

3

ശ്രീനാഥ് ഭാസിയുടെ തലമുടി, രക്തം, നഖം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ശേഖരിച്ചത്. തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെ തുടര്‍ന്ന് അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ അസ്വഭാവികതകളുണ്ടെന്നാണ് പൊലീസ് മനസിലാക്കിയത്.

4

ഇതേ തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും കണ്ടെപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന സംശയം പൊലീസിന് തോന്നിയത്. ഈ സംശയം ദുരീകരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ അടക്കം എടുത്തത്. പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.

5

അതേസമയം, നടനോടും ചട്ടമ്പി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും ഇന്ന് ഹജരാകണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. ശ്രീനാഥ് ഭാസിക്കെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് അവതാരക വ്യക്തമാക്കിയത്.

6

എന്നാല്‍ താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. എറണാകുളത്തെ ആ അഭിമുഖത്തില്‍ വെച്ച് ഞാന്‍ മുഷിയുകയാണ് ഉണ്ടായത്. അതൊരു നല്ല കാര്യം അല്ലെന്ന് അറിയാം. വളരെ മാനുഷികപരമായ സംഭവിച്ച് പോയത്. ആ സ്ത്രീയെ അധിക്ഷേപിക്കാനോ വ്യക്തിപരമായി അക്രമിക്കാനോ ഒന്നും ഞാന്‍ നിന്നിരുന്നില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

ശ്രീനാഥ് ഭാസി കാരണം 20 ലക്ഷം രൂപ നഷ്ടം; ഇവരൊക്കെ എന്താണ് ഉപയോഗിക്കുന്നതെന്ന് അറിയാം: സജി നന്ത്യാട്ട്ശ്രീനാഥ് ഭാസി കാരണം 20 ലക്ഷം രൂപ നഷ്ടം; ഇവരൊക്കെ എന്താണ് ഉപയോഗിക്കുന്നതെന്ന് അറിയാം: സജി നന്ത്യാട്ട്

7

അഭിമുഖം നടക്കില്ലെന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോവുകയാണ് ഉണ്ടായത്. അവതാരകയെ അല്ല, ആ സാഹചര്യത്തെയാണ് മോശമായ വാക്കുകളിലൂടെ അഡ്രസ് ചെയ്തതെന്നുമാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്.

'ഈ പെണ്‍കുട്ടിയോട് ബഹുമാനം മാത്രം, ഐക്യദാർഢ്യം'; പരാതിക്കാരിക്ക് പിന്തുണയുമായി ഹരീഷ് പേരടി'ഈ പെണ്‍കുട്ടിയോട് ബഹുമാനം മാത്രം, ഐക്യദാർഢ്യം'; പരാതിക്കാരിക്ക് പിന്തുണയുമായി ഹരീഷ് പേരടി

English summary
Sreenath Bhasi case: Police collected a blood sample to check if actor was under influence of drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X