'സിനിമയില്‍ കാണുന്നത് പോലെയായിരുന്നില്ല പ്രയാഗ, മനസിലായില്ല'; ഭാസിയെ അറിയാമെന്ന് ഓം പ്രകാശ്
കൊച്ചി: ലഹരി ഇടപാട് കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ഓം പ്രകാശ്. ഇതുവരെ മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ഈ കേസില്‍ പൊലീസ് ഫ്രെയിം ചെയ്തിട്ടില്ല എന്നും താന്‍ നിരപരാധിയാണ് എന്നും ഓം പ്രകാശ് വ്യക്തമാക്കി. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഹോട്ടലില്‍ എത്തിയതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഷിഹാസിന്റെ റൂമില്‍ നിന്നാണ് കുപ്പികളും മറ്റും കിട്ടിയത് എന്നും തന്റെ റൂമില്‍ നിന്ന് അത്തരത്തിലൊന്നും പൊലീസ് കണ്ടെടുത്തിട്ടില്ല എന്നും ഓം പ്രകാശ് പറഞ്ഞു. ഷിഹാസുമായുള്ളത് സുഹൃദ് ബന്ധമാണ്. സുഹൃത്തുക്കളെ കാണാനായി കൊച്ചിയിലെത്തിയപ്പോള്‍ ക്രൗണ്‍ പ്ലാസയില്‍ മുറിയെടുക്കുകയായിരുന്നു. സുഹൃത്ത് വഴി റേറ്റ് കുറച്ചാണ് റൂം ബുക്ക് ചെയ്തത്. കൂട്ടുകാര്‍ വരുമെന്നറിയിച്ചതിനാല്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിയിരുന്നു.

ഇത് ഷിഹാസിന്റെ മുറിയിലാണ് വെച്ചിരുന്നത്. രാത്രി എല്ലാവരും ആ റൂമിലെത്തി മദ്യപിച്ച് തിരിച്ചുപോയി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം താന്‍ മദ്യപിച്ചിരുന്നില്ല എന്നും ഓം പ്രകാശ് പറയുന്നു. 'പൊലീസ് ആദ്യം റെയ്ഡ് നടത്തിയത് എന്റെ മുറിയിലായിരുന്നു. അവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഷിഹാസിന്റെ റൂമില്‍ നിന്ന് കുപ്പി കണ്ടെത്തി. ആ റൂമിലെ ശുചിമുറിയില്‍ ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന തരത്തിലുള്ള ഒരു കവര്‍ കണ്ടെത്തി എന്നാണ് മനസിലാക്കുന്നത് എന്നും ഓം പ്രകാശ് പറഞ്ഞു.
ശ്രീനാഥ് ഭാസി കൂട്ടുകാരനാണ് എന്നും എന്നാല്‍ പ്രയാഗയെ മനസിലായിരുന്നില്ല എന്നും ഓം പ്രകാശ് പറയുന്നു. സിനിമയില്‍ കാണുന്നത് പോലെ രൂപഭംഗിയുള്ള കുട്ടിയല്ലായിരുന്നു എന്നും അവരുമായി സംസാരിച്ചിട്ടില്ല എന്നും ഓം പ്രകാശ് വ്യക്തമാക്കി. അവിടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സുഹൃത്താണ് ശ്രീനാഥ് ഭാസി. അങ്ങനെയാണ് ഭാസി അവിടെ എത്തുന്നത്. ഭാസി എത്തുമ്പോള്‍ മൂന്ന് മണിയായി കാണും.
ആ സമയം ഞാന്‍ ഉറങ്ങുകയായിരുന്നു. എഴുന്നേറ്റ് ഭാസിയെ കണ്ടു. അതിന് ശേഷം അവര്‍ സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. പിറ്റേന്ന് രാവിലെയാണ് പ്രയാഗ മാര്‍ട്ടിനാണ് ഹോട്ടലില്‍ എത്തിയത് എന്ന് അറിയുന്നതെന്നും ഓം പ്രകാശ് കൂട്ടിച്ചേര്‍ത്തു. താനിതുവരെ അനധികൃത ബിസിനസ് നടത്തിയിട്ടില്ല എന്നും എന്നാല്‍ മണല്‍ മാഫിയ എന്നടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്രയോ പേര് പരിപാടികള്‍ നടത്താറുണ്ടെങ്കിലും താന്‍ നടത്തുമ്പോള്‍ മാത്രമാണ് ഡാന്‍സ് പാര്‍ട്ടി, ഡിജെ പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് തനിക്കെതിരേ വരുന്നത് എന്നു ഓം പ്രകാശ് പറഞ്ഞു. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുള്ള ആളാണ് താനെന്നും അനധികൃതമായ ഇടപാടുകള്‍ നടത്താറില്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications