കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ ശ്രീശാന്ത് തിരിഞ്ഞുകൊത്തി... ഇതൊരു മധുര പ്രതികാരമോ?

Google Oneindia Malayalam News

കൊച്ചി: ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്ത് അറസ്റ്റിലായ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്തെന്നോ... ശ്രീശാന്ത് അഭിനയിച്ച കാരുണ്യം ലോട്ടറിയുടെ പരസ്യം അങ്ങ് പിന്‍വലിച്ചു. വിവാദത്തില്‍ പെട്ട ശ്രീശാന്തിനെ ഉപയോഗിച്ചുള്ള പരസ്യം അപമാനമാണെന്നായിരുന്നു വിലയിരുത്തല്‍.

അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെഎം മാണിയും എക്‌സൈസ് മന്ത്രി കെ ബാബുവും അടക്കം വന്‍ വിവാദത്തിലാണ് ഇപ്പോഴും ഉള്ളതെങ്കിലും അതൊന്നും സര്‍ക്കാരിന് നാണക്കേടാണെന്ന് തോന്നുന്നതേ ഇല്ല. വിവാദത്തിന്റെ പേരില്‍ തന്നെ പരസ്യത്തില്‍ നിന്ന് മാറ്റിയ മുഖ്യമന്ത്രി ഇപ്പോള്‍ വിവാദത്തിലാണെന്നാണ് ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.

പരസ്യത്തില്‍ നിന്ന് മാറ്റി

പരസ്യത്തില്‍ നിന്ന് മാറ്റി

ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്ത് അറസ്റ്റിലായ ഉടന്‍ തന്നെ കാരുണ്യ ലോട്ടറിയുടെ പരസ്യം സര്‍ക്കാര്‍ പിന്‍വലിയ്ക്കുകയായിരുന്നു

ശ്രീ പറയുന്നു

ശ്രീ പറയുന്നു

അന്ന് ക്രിക്കറ്റിലെ വിവാദത്തിന്റെ പേരില്‍ തന്നെ പരസ്യത്തില്‍ നിന്ന് മാറ്റിയ മുഖ്യമന്ത്രി ഇപ്പോള്‍ വിവാദങ്ങളുടെ നടുക്കാണെന്നാണ് ശ്രീശാന്ത് എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞത്.

മുഖ്യമന്ത്രി എത്രനാള്‍

മുഖ്യമന്ത്രി എത്രനാള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇനി ആ കസേരയില്‍ എത്രനാള്‍ ഉണ്ടാകുമെന്ന് അടുത്ത് തന്നെ അറിയാമെന്ന് പോലും പറയാന്‍ ശ്രീശാന്ത് ധൈര്യപ്പെട്ടു.

 ശ്രീ കുറ്റവിമുക്തന്‍

ശ്രീ കുറ്റവിമുക്തന്‍

ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്ത് ഇപ്പോള്‍ കുറ്റവിമുക്തനാണ്. എന്നാല്‍ മുഖ്യമന്ത്രിയും പല മന്ത്രിമാരും ഇപ്പോഴും അഴിമതി ആരോപണത്തിന്റെ നിഴലില്‍ തന്നെയാണ്.

പരസ്യത്തില്‍ തിരിച്ചെടുക്കുമോ

പരസ്യത്തില്‍ തിരിച്ചെടുക്കുമോ

ഇപ്പോള്‍ ശ്രീശാന്ത് കുറ്റവിമുക്തനായിരിയ്ക്കുകയാണ്. അന്ന് പരസ്യത്തില്‍ നിന്ന് പിന്‍വലിച്ചലവര്‍ ഇന്ന് ശ്രീശാന്തിനെ തിരിച്ച് വിളിയ്ക്കുമോ എന്ന ചോദ്യം സ്വാഭാവികമായും ചോദിയ്ക്കാവുന്നതാണ്

മറക്കാന്‍ ആഗ്രഹിയ്ക്കുന്ന നാളുകള്‍

മറക്കാന്‍ ആഗ്രഹിയ്ക്കുന്ന നാളുകള്‍

വാതുവപ്പ് കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ നാളുകള്‍ മറക്കാന്‍ ആഗ്രഹിയ്ക്കുന്നവയാണെന്നാണ് ശ്രീ പറയുന്നത്.

നേരിട്ട് കത്ത് കൊടുക്കും

നേരിട്ട് കത്ത് കൊടുക്കും

വിലക്ക് നീക്കുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റിന് നേരിട്ട് കത്ത് നല്‍കുമെന്നാണ് ശ്രീശാന്ത് അറിയിച്ചിട്ടുള്ളത്. കെസിഎ പ്രസിഡന്റ് ടിസി മാത്യു ശ്രീശാന്തിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

English summary
Sreesanth against CM on withdrawing him from Government Ad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X