അടിയന്തിരാവസ്ഥക്കിടെയും ശ്രീലങ്കയില്‍ കലാപത്തിന് അയവില്ല; കാസര്‍കോട് സ്വദേശികളായ വ്യവസായികളും ആശങ്കയില്‍
കാസര്‍കോട്: ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് അഞ്ചാം നാളിലും അയവില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടും സംഘര്‍ഷം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായവരില്‍ കാസര്‍കോട് സ്വദേശികളായ വ്യാപാരികളും വ്യവസായികളുമുണ്ട്. മുസ്ലിംകള് രാജ്യവ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ചില തീവ്രബുദ്ധ സംഘടനയുടെ നേതൃത്വത്തില്‍ അക്രമം തുടങ്ങിയത്.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാന്‍ഡിയിലായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ഇരു വിഭാഗങ്ങളും സംഘടിച്ചതോടെ അക്രമം മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് രാജ്യത്ത് പത്ത് ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലേയുമായി രണ്ട് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. 24 മുസ്ലിം പള്ളികളും ഇരുനൂറിലേറെ വീടുകളും തകര്‍ക്കപ്പെട്ടു. നൂറിലേറെ കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള കാസര്‍കോട്ടുകാരടക്കമുള്ള വ്യാപാരികളും വ്യവസായികളും അവരുടെ കുടുംബങ്ങളും ആശങ്കയിലായിരിക്കുകയാണ്. ഇവിടെ വര്‍ഷങ്ങളായി ബിസിനസ് നടത്തുന്ന മൊഗ്രാല്‍ പുത്തൂരിലെ സഹോദരങ്ങളായ പിഎസ്എം നാസര്‍, പിഎസ്എം അഷ്റഫ്, പിഎസ്എം ലിയാഖത്തലി, ചെമ്മനാട്ടെ സഹോദരങ്ങളായ ഡോ സിപി റഷീദ്, ഡോ സിപി റഹ്മാന്, സിപി സിദ്ധീഖ് തുടങ്ങിയവരാണ് നെടുവീര്‍പ്പോടെ കഴിയുന്നത്.
പിഎസ്എം. നാസറിന്റെ കുടുംബത്തിന് ശ്രീലങ്കയുമായി എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള ബന്ധമുണ്ട്. 1945ലാണ് ഉപ്പ പിഎസ് മുഹമ്മദും പിതൃസഹോദരന് പിഎസ് അബ്ദുല്ലയും ശ്രീലങ്കയില്‍ വ്യവസായം തുടങ്ങുന്നത്. അവരുടെ പിതാവ് പികെ സൈനുദ്ദീന്‍ അതിനും മുമ്പെ ശ്രീലങ്കയുമായി ബന്ധം സ്ഥാപിച്ചിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ശ്രീലങ്കയിലെ ജീവിതത്തില്‍ മുഹമ്മദിനും അബ്ദുല്ലക്കും ഇവിടത്തെ ഭരണാധികാരികളടക്കമുള്ള ഉന്നതരുമായി ബന്ധം സ്ഥാപിക്കാനായി. അബ്ദുല്ലക്ക് ശ്രീലങ്കന്‍ പൗരത്വവും ലഭിച്ചിരുന്നു. വാവുണിയ മുന്‍സിപ്പാലിറ്റിയുടെ വൈസ് പ്രസിഡണ്ടായും പിഎസ്അബ്ദുല്ല പ്രവര്‍ത്തിച്ചിരുന്നു.
1995ല്‍ പിഎസ് മുഹമ്മദ് അന്തരിച്ചതോടെയാണ് മക്കള്‍ ബിസിനസ് ഏറ്റെടുക്കുന്നത്. വാവുണിയയില് അരിമില്‍, ഹാര്‍ഡ് വെയല്-ഇലക്ട്രോണിക്സ് കടകള്‍, ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്. ചെമ്മനാട് സ്വദേശികളായ സഹോദരങ്ങള്‍ക്കും നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ രൂക്ഷമായ മാദ്ധ്യമാണ് വ്യാപാരമേഖലയെ ബാധിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ സമാധാനം പുന:സ്ഥാപിച്ചു കിട്ടാന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഈ കുടുംബങ്ങള്‍.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications