ശ്രീറാം വെങ്കിട്ടരാമന് വിവാഹിതനാവുന്നു, വധു ആലപ്പുഴ കളക്ടര്‍ രേണു രാജ്
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് എംഡിയുമായ ഡോ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതനാവുന്നു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഐഎഎസ് വിവാഹം നടക്കുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഇവര്‍ ഐഎഎസ് സുഹൃത്തുക്കളെ വാട്സ്ആപ്പ് വഴി അറിയിച്ചു. എറണാകുളത്ത് വെച്ച് ഈ ആഴ്ച്ചയാണ് വിവാഹമെന്നാണ് ശ്രീരാം വെങ്കിട്ടരാമനും രേണുരാജും സുഹൃത്തുക്കളെ അറിയിച്ചത്. അടുത്ത ഞായറാഴ്ച്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് വിവരം.

അടുത്ത ബന്ധുക്കള്‍ മാത്രമാകും, മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കൈയ്യേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധ നേടിയിരുന്നു അദ്ദേഹം. പിന്നീട് ഇതേ പദവിയില്‍ എത്തിയ രേണുരാജും കൈയ്യേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. 2019ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരിച്ചതോടെ അദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
മാധ്യമപ്രവര്‍ത്തകന്റെ മരണം അദ്ദേഹത്തിന്റെ കരിയറിലെ നിറം മങ്ങിയ അധ്യായമായിരുന്നു. വാഹനാപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സസ്പെന്‍ഷനിലായിരുന്നു. ദീര്‍ഘനാളത്തെ സസ്പെന്‍സ് ശേഷം സര്‍വീസില്‍ തിരികെയെത്തിയ ശ്രീറാം നിലവില്‍ ആരോഗ്യ വകുപ്പിലാണ്. ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശ്ശേരി സ്വദേശിയാണ്. രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസസ് വിജയിച്ചത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തെ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യ വിവാഹമാണിത്. അടുത്ത് സുഹൃത്തുക്കളെ വിവാഹ വാര്‍ത്ത അറിയിച്ചെങ്കിലും ചടങ്ങിലേക്കും ആര്‍ക്കും ക്ഷണമില്ല. സഹപ്രവര്‍ത്തകരായി വിവാഹ സല്‍ക്കാരം പിന്നീട് നടത്തുമെന്നാണ് വിവരം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications