സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സിനിമയിലേക്ക്...!! സിനിമ മോഹം പൂവണിയുന്നു!!

  • Posted By:
Subscribe to Oneindia Malayalam

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി ജനങ്ങള്‍ക്കിടയില്‍ നായകനായ ഉദ്യോഗസ്ഥനാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറം വെങ്കിട്ടരാമന്‍. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ചില നായകന്മാരെപ്പോലെയാണ് ശ്രീറാം ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിയത്. രാഷ്ട്രീയക്കാരുടെ ഭീഷണിക്ക് മുന്നില്‍ മുട്ടു മടക്കാതെ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു സബ്കളക്ടര്‍.

സബ്കളക്ടറുടെ സിനിമ മോഹങ്ങള്‍ നേരത്തെ തന്നെ വാര്‍ത്തയായിരുന്നതാണ്. ദി കിംഗിലെ മമ്മൂട്ടി കഥാപാത്രമായ ജോസഫ് അലക്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് താന്‍ ഐഎഎസ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ശ്രീറാം വെങ്കിട്ടരാമന്‍ സിനിമയിലേക്ക് കടക്കുകയാണ്. സൗത്ത് ലൈവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 ശക്തമായ മാധ്യമം

ശക്തമായ മാധ്യമം

സിനിമയെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമന് സംവിധാനത്തിലേക്ക് കടക്കണമെന്ന ആഗ്രഹം മനസിലുണ്ടെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സിനിമ കാണുകയും സിനിമ ശക്തമായ ഒരു മാധ്യമമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആളാണ് താനെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു.

 ഓടിത്തുടങ്ങി

ഓടിത്തുടങ്ങി

സിനിമ സംവിധാനം ചെയ്യണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മനസില്‍ സിനിമ ഓടിത്തുടങ്ങിയിട്ടുണ്ടെന്നും ഇനിയത് പേപ്പറിലേക്ക് പകരണമെന്നും ശ്രീറാം പറയുന്നു.

 തിരക്കഥയുമായി

തിരക്കഥയുമായി

കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന എന്‍. പ്രശാന്ത് അടുത്തിടെ സിനിമാ മേഖലയിലേക്ക് കടന്നിരുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല എന്ന സിനിമയില്‍ തിരക്കഥ തയ്യാറാക്കിക്കൊണ്ടാണ് എന്‍. പ്രശാന്ത് ഈ മേഖലയിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനും സിനിമാമോഹം വ്യക്തമാക്കി എത്തുന്നത്.

 എല്ലാ യുവാക്കളെയും പോലെ

എല്ലാ യുവാക്കളെയും പോലെ

ദി കിംഗിലെ ജോസഫ് അലക്‌സും കമ്മീഷണറിലെ ഭരത്ചന്ദ്രനും ഏറെ സ്വാധീനിച്ച കഥാപാത്രങ്ങളാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. മലയാളി യുവാക്കളെ ഒരുപാട് സ്വാധീനിച്ച കഥാപാത്രങ്ങളാണ് ഇത് രണ്ടുമെന്നും ആ സ്വാധീനം തനിക്കും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം.

 ഒരുപാട് തവണ

ഒരുപാട് തവണ

കിംഗ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ ഒരുപാട് തവണ കണ്ട സിനിമകളാണെന്ന് അദ്ദേഹം പറയുന്നു. അവയുടെ പുറംമോടികളോ, കഥാപാത്രങ്ങളുടെ മാനറിസങ്ങളോ ഒന്നുമല്ല സ്വാധീനിക്കുന്നതെന്നും അതിലെ മനുഷ്യനോട് തൊട്ടുനില്‍ക്കുന്ന ജീവിതമാണ് സ്വാധീനിക്കുന്നതെന്നും ശ്രീറാം പറയുന്നു.

 മമ്മൂട്ടി ഫാന്‍

മമ്മൂട്ടി ഫാന്‍

സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും കുറെ സംസാരിച്ചുവെന്നും ശ്രീറാം പറയുന്നു. നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ഉപദേശിച്ചുവെന്നും ശ്രീറാം പറയുന്നു. കുട്ടിക്കാലത്തേ മമ്മൂട്ടിയുടെ കടുത്ത ഫാനാണ് താനെന്നും അദ്ദേഹം. ഒട്ടുമിക്ക മമ്മൂട്ടി സിനിമകളും ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്ന രീതിയില്‍ കണ്ടിട്ടുണ്ട്.

 മമ്മൂട്ടിയെ കണ്ടത്

മമ്മൂട്ടിയെ കണ്ടത്

ആണുങ്ങള്‍ പോലും നോക്കി നില്‍ക്കുന്ന പൗരുഷമല്ലേ മമ്മൂട്ടിക്കെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ചോദിക്കുന്നു.മൂന്ന് നാല് തലമുറയായി യൂത്ത് ഐക്കണ്‍ എന്നുപറയാവുന്ന ഒരു നടന്‍ മമ്മൂട്ടിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്രീറാം പറഞ്ഞു. ഒരിക്കല്‍ മമ്മൂട്ടിയെ ദൂരെ നിന്നു കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ അദ്ദേഹത്തെ കാണണമെന്നും സംസാരിക്കണമെന്നും താനും ആഗ്രഹിക്കുന്നതായി ശ്രീറാം വ്യക്തമാക്കി.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

മണി ഇത് കാണണം!! കണ്ട് പഠിക്കണം!! വിവാഹ സത്കാരത്തിലും താരം ശ്രീറാം വെങ്കിട്ടരാമന്‍!!കൂടുതല്‍ വായിക്കാന്‍

English summary
sriram venkitaraman talking about film dream.
Please Wait while comments are loading...