വെബ്‌സൈറ്റുകള്‍ നിശ്ചലമായി; എസ്എസ്എല്‍സി ഫലം അറിയാനാവാതെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ റിസള്‍ട്ട് അറിയാനുള്ള വെബ്‌സൈറ്റുകള്‍ നിശ്ചലമായി. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഫലമറിയാനാവാതെ ബുദ്ധിമുട്ടുകയാണ്. മൂന്ന് മണി മുതല്‍ ഫലം വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കുമെന്നാണ് അറിയിച്ചത്.
ആറ് സൈറ്റുകളും ഒരു ആപ്പും പരീക്ഷ ഫലങ്ങള്‍ അറിയാന്‍ ക്രമീകരിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. എന്നാല്‍ ഈ സൈറ്റുകള്‍ ഇപ്പോള്‍ നിശ്ചലമാണ്. ചില സാങ്കേതിര പ്രശ്‌നങ്ങളുണ്ടെന്നും ഇവ ഉടന്‍ പരിഹരിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
അതേസമയം, 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. സംസ്ഥാനത്തെ റെക്കോര്‍ഡ് വിജയശതമാനമാണ് ഇത്. കഴിഞ്ഞ തവണത്തേക്കാള്‍ 0.65 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 98.82 ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു വിജയിച്ചത്.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം-99.85. 98.13 ശതമാനം നേടിയ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 1,21,318 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം 41906 പേര്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് കിട്ടിയത്.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications