കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖല്‍ബില് തേനൊഴുക്ണ കൊയിക്കോട്... കടലമ്മ മുത്തണ കര കൊയ്‌ക്കോട്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഖൽബിൽ തേനൊഴുക്കി കോഴിക്കോട്ടെ പുരാതന സ്കൂൾ സെൻറ് ജോസഫ്‌സ് സ്കൂൾ | Oneindia Malayalam

കോഴിക്കോട്: ഖല്‍ബിലെ കോഴിക്കോടെന്ന മധുരമൂറുന്ന പ്രദര്‍ശനത്തിന് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. സ്‌കൂളിന്റെ 225ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നഗരത്തിന്റെ ചരിത്രവും വര്‍ത്തമാനവും അയവിറക്കുന്ന പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഖല്‍ബിലെ കോഴിക്കോട് എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. മധുരമൂറുന്ന ചുവന്ന ഹലുവ മുറിച്ച് പ്രൊഫ. എംജിഎസ് നാരായണന്‍ കോഴിക്കോടിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള കഥപറച്ചിലിന് തുടക്കമിട്ടു. സപ്ലൈകോ എംഡി മുഹമ്മദ് അനീഷ്, ചിത്രകാരി കബിത മുഖോപാധ്യായ എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു.

രണ്ട് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ബദിയടുക്കയില്‍ രണ്ട് പേര്‍ അറസ്റ്റില്‍;കാര്‍ കസ്റ്റഡിയില്‍
1947ല്‍ പൊന്നാനിയില്‍നിന്ന് ഇന്റര്‍മീഡിയറ്റിന് പഠിക്കാനായി ഗുരുവായൂരപ്പന്‍ കോളെജില്‍ എത്തിയതുമുതലുള്ള കാര്യങ്ങള്‍ എംജിഎസ് ഓര്‍ത്തെടുത്തു. കോഴിക്കോടിന്റെ പൈതൃകങ്ങളിലൊന്നാണ് സെന്റ് ജോസഫ്‌സ് സ്‌കൂളെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും മുന്നില്‍ തുറന്ന വാതിലായിരുന്നു ഈ നഗരവും സമീപപ്രദേശങ്ങളും. അധിനിവേശത്തിന് വന്നവരോട് യുദ്ധം ചെയ്യുകയോ ആരെയും പുറത്താക്കുകയോ ചെയ്തില്ല. ലോകത്തിന്റെ പല ഭാഗത്തുള്ളവരും കുടിയേറി ഈ നഗരത്തിലെത്തിയത് നാടിന്റെ നന്മയുടെ ഉദാഹരണമാണെന്ന് എംജിഎസ് പറഞ്ഞു. പ്രത്യേക കാന്തിക ശക്തികൊണ്ട് പുറത്തുള്ളവരെ ആകര്‍ഷിക്കുന്നവരാണ് കോഴിക്കോട്ടുകാരെന്ന് എ.പി മുഹമ്മദ് ഹനീഷ് പറഞ്ഞു.

mgs

വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചിത്രപ്രദര്‍ശനത്തില്‍ പി. മുസ്തഫ, പുനലൂര്‍ രാജന്‍, പി. അഭിജിത്ത് എന്നിവരുടെ ഫോട്ടോകളും കോഴിക്കോടന്‍ സ്‌കെച്ചുകളുമുണ്ട്. ഒരു നൂറ്റാണ്ടു മുന്‍പത്തെ നഗരജീവിതവും ചിത്രരൂപത്തില്‍ കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കേരള ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. എം.കെ ജോര്‍ജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്റ്റര്‍ ഇ.കെ സുരേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപകന്‍ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജോസഫ് ജോര്‍ജ്, മ്യൂസിയം കമ്മിറ്റി കണ്‍വീനര്‍ രാജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജെസ്യു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
St'Josephs boys higher secondary school conducting program on kozhikode's history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X