സുപ്രീം കോടതി കണ്ണുരുട്ടി, സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ആണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിലവിലുളള വാരാന്ത്യ ലോക്ക്ഡൗണ്‍ ഇനിയും തുടരും. പെരുന്നാളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ വെള്ളിയാഴ്ച അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍ ടിപിആർ നിരക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അതത് ജില്ലാ ഭരണകൂടങ്ങൾ ശക്തമായി ഇടപെടണം എന്നും കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

ഈ ജില്ലകളിലെ ടിആർപി നിരക്ക് കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഊര്‍ജിതമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്‍ടൈന്‍മെന്‍റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications