കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാഴ്ചയ്ക്കകം പറക്കും ആംബുലന്‍സ് എത്തും

  • By Sruthi K M
Google Oneindia Malayalam News

തിരുവന്തപുരം: രണ്ടാഴ്ചയ്ക്കകം പറക്കും ആംബുലന്‍സ് സംസ്ഥാനത്ത് എത്തിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അവയവദാന ശസ്ത്രക്രിയകള്‍ക്ക് സൗകര്യമൊരുക്കുന്നതിന് എയര്‍ ആംബുലന്‍സ് സംവിധാനം ഉടന്‍ ലഭ്യമാക്കാനാകുമെന്ന് ചെന്നിത്തല നിയമസഭയിലാണ് അറിയിച്ചത്.

സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ സ്വകാര്യസംരംഭകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം പുറത്തെടുത്ത് ഇന്ത്യന്‍ നാവികസേനയുടെ ഡോണിയര്‍ വിമാനത്തിന്റെ സഹായത്തോടെ കൊച്ചിയിലെ രോഗിക്ക് എത്തിച്ചിരുന്നു.

airambulance

ഈ വിജയമായിരുന്നു ഇങ്ങനെയൊരു സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഹൃദയം റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുന്നതിലെ അപ്രായോഗികത കൊച്ചി ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സിന്റെ സംവിധാനം തേടിയത്.

ഈ സംവിധാനം തുടര്‍ന്നും ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അവയവദാനത്തിന് പരമാവധി പ്രോത്സാഹനം നല്‍കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
minister ramesh chennithala said that air ambulance will start within two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X