കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ല, പക്ഷേ ഉമ്മന്‍ ചാണ്ടി പള്ളിയ്ക്ക് കൊടുക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ഭൂമിയില്ലാത്ത ആയിരക്കണക്കിന് പേര്‍ ഇപ്പോഴും കേരളത്തില്‍ ദുരിതം അനുഭവിയ്ക്കുമ്പോള്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് സര്‍ക്കാരിന്റെ വക ഭൂമി. സഹായ വിലയ്ക്ക് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പള്ളിയ്ക്ക് നല്‍കിയ വിവരം ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്ത് കൊണ്ടുവന്നിരിയ്ക്കുന്നത്.

മാനന്തവാടി സെന്റ് ജോര്‍ജ്ജ് ഫോറാന പള്ളിയ്ക്ക് 13 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതും ഏക്കറിന് വെറും നൂറ് രൂപ വിലയ്ക്ക്. വിപണി വില പ്രകാരം മൂന്ന് കോടിയിലധികം വില വരുന്ന ഭൂമിയാണിത്.

OC Cross

മെയ് 13 ന് ഇറക്കിയ ഉത്തരവിലാണ്(Go(Ms) No 200 2015RD) ഭൂമി പള്ളിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 13.67 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറുന്നത്. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിയ്ക്കുന്നത്.

നേരത്തെ ഈ ഭൂമി പള്ളിയ്ക്ക് ലീസിന് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് മെയ് 5 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനമാണ് മന്ത്രി സഭ പിന്നീട് തിരുത്തി ഭൂമി തന്നെ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചത്. ഏക്കറിന് വര്‍ഷം നൂറ് രൂപയ്ക്ക് പാട്ടതിന് നല്‍കാനുള്ള തീരുമാനമാണ് മാറ്റിയിരിക്കുന്നത്. 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കാനാണത്രെ ആദ്യം തീരുമാനിച്ചിരുന്നത്.

എന്തായാലും ആ തീരുമാനം അജണ്ടയ്ക്ക് പുറത്തുള്ള കാര്യമായി മന്ത്രിസഭ പരിഗണിയ്ക്കുകയും പള്ളിയ്ക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്നത് തന്നെ ചട്ടവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്കോ, പൊതുതാത്പര്യത്തിനോ വേണ്ടിയല്ലാതെ പുറമ്പോക്ക് ഭൂമി വിട്ടുനല്‍കാന്‍ പാടില്ലെന്നാണ് പറയുന്നത്. അല്ലാത്ത പക്ഷം ഭൂമി പാട്ടത്തിന് നല്‍കാം. എന്നാല്‍ ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ പള്ളിയ്ക്ക് കൈമാറാനാണ് തീരുമാനം. മാനന്തവാടി ബിഷപ്പിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
In an order (Go (Ms) No 200 2015RD) issued by the revenue department on May 23, the government has decided to assign on registry 13.67 acres with a market value of Rs 3.04 crore at Mananthavady to St George Forane Church at Rs 100 per acre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X