കോഴിക്കോടും കണ്ണൂരും കോടികളുടെ നഷ്ടം
തിരുവനന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന് സൃഷ്ടിച്ചത് കോടികളുടെ നഷ്ടം. ക്രിസ്ത്യന്‍ സഭയും ഇടത് പക്ഷവും വലത് പക്ഷവും ഒരുമിച്ച് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. എന്നാല്‍ അക്രമ സമരം നടത്തിയത് തങ്ങളല്ലെന്നാണ് ഓരോ വിഭാഗവും വാദിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ പോലീസ് സേനക്ക് മാത്രം ഏതാണ്ട് ഒന്നര കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസങ്ങളിലായി പോലീസിന്റെ ഏഴ് വാഹനങ്ങളാണ് അക്രമികള്‍ തീയിട്ടത്. ആറ് പോലീസ് വാഹനങ്ങളാണ് ഇവിടെ അടിച്ച് തകര്‍ക്കപ്പെട്ടത്. ഇത് കൂടാതൊണ് ഒരു കെഎസ്ആര്‍ടിസി ബസ് അടിച്ചുതകര്‍ത്തത്. വനംവകുപ്പ് ഓഫീസ് തകര്‍ത്തതിന്റെ നഷ്ടം വേറെ കണക്കാക്കണം.
കോഴിക്കോട് ജില്ലയില്‍ ഉണ്ടായ അക്രമങ്ങളില്‍ കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് തീയ്യിട്ടതില്‍ മാത്രം രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നാല് കെട്ടിടങ്ങള്‍ക്കാണ് ഇവിടെ തീവച്ചത്. തൊണ്ടി വാഹനങ്ങള്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു.












Click it and Unblock the Notifications