Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പീലില്‍ 'കുരുങ്ങി' സ്‌കൂള്‍ കലോത്സവം! മന്ത്രിയുടെ മകനും മത്സരിക്കാനെത്തിയത് അപ്പീലിലൂടെ....

കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ അപ്പീലുകളുടെ എണ്ണം ആയിരം കടന്നു.

കണ്ണൂര്‍: അപ്പീല്‍ പ്രളയത്തില്‍ മുങ്ങി സംസ്ഥാന സ്‌കൂള്‍ കലോത്സവം. കണ്ണൂരില്‍ നടക്കുന്ന അന്‍പത്തിയേഴാമത് സ്‌കൂള്‍ കലോത്സവം അപ്പീലുകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിട്ടു. കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ അപ്പീലുകളുടെ എണ്ണം ആയിരം കടന്നിരിക്കുന്നു. അപ്പീല്‍ പ്രളയം കാരണം മത്സരങ്ങളുടെ സമയക്രമം പാലിക്കാന്‍ കഴിയുന്നില്ല.

അപ്പീല്‍ വഴി മത്സരിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ എല്ലാ മത്സരങ്ങളും അനന്തമായി നീളുന്ന അവസ്ഥയാണുള്ളത്. ഉപജില്ലാ തലം മുതല്‍ അപ്പീലുകളുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് വിദഗ്ദരുടെ നിര്‍ദേശം. അതേ സമയം അപ്പീലുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിയടക്കം നിലപാട് വ്യക്തമാക്കിയപ്പോള്‍, സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകന്‍ മത്സരിക്കാനെത്തിയതും അപ്പീലിലൂടെയാണെന്നത് ശ്രദ്ധേയമാണ്.

youthfesival

സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ മകന്‍ നിരഞ്ജന്‍ കൃഷ്ണയാണ് ഹൈസ്‌കൂള്‍ വിഭാഗം മോണാ ആക്ടില്‍ അപ്പീല്‍ വഴി മത്സരിക്കാനെത്തിയത്. അന്തിക്കാട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നിരഞ്ജന്‍ സാറാ ജോസഫിന്റെ രാജ്യദ്രോഹം എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള മോണോ ആക്ടാണ് അവതരിപ്പിച്ചത്. ഫലം വന്നപ്പോള്‍ നിരഞ്ജന് ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ എ ഗ്രേഡും ലഭിച്ചു.

ജില്ലാ തലങ്ങളില്‍ തഴയപ്പെട്ടവര്‍ അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിനെത്തി ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും സ്വന്തമാക്കുന്നത് പുതിയ കാഴ്ചയല്ല. ഉപജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലെ വിധിനിര്‍ണ്ണയത്തിലെ അപാകതകളാണ് ഈ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+