'ധരിക്കുന്ന വസ്ത്രത്തില്‍ കൈകടത്താന്‍ ആര്‍ക്കുമവകാശമില്ല, വിമര്‍ശനം സ്വാഭാവികം'; ടി പത്മനാഭന്
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നതിനെ അനുകൂലിച്ച് കഥാകൃത്ത് ടി പത്മനാഭന്. സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള യൂണിഫോം എന്ന ബാലുശ്ശേരി ഗവ. സ്കൂളിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ഓണ്‍ലൈനിനോടാണ് അദ്ദേഹം പ്രതികരിച്ചത്. കുട്ടികളുടെ സൗകര്യം പാന്റ്സും ഷര്‍ട്ടുമാണെന്നും എല്ലാ സ്കൂളുകള്‍ക്കും ഈ തീരുമാനത്തെ സ്വാഗതം ചെയ്യാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിയഞ്ച് കൊല്ലത്തോളം തുടര്‍ച്ചയായി കാര്‍ ഡ്രൈവ് ചെയ്ത ആളാണ് താനെന്നും തിരക്കേറിയ റോഡുകളിലൂടെ പോകുമ്പോള്‍ സാരിയുടുത്ത സ്ത്രീകളും ഡ്രൈവ് ചെയ്ത് പോകുന്നത് കണ്ടിട്ടുണ്ടെന്നും അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചത് പാന്റ്സും ഷര്‍ട്ടുമിട്ട് കാറോടിക്കുന്ന എന്റെ സൗകര്യവും സാരിയുടുത്ത് ഗിയറും ക്ലച്ചും മാറ്റുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുമാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് എന്തൊരു എളുപ്പമാണ് പാന്റ്സും ഷര്‍ട്ടുമിട്ട് യാത്രകള്‍ ചെയ്യാനെന്നും അപ്പോള്‍ സ്ത്രീകള്‍ കൂടി ഈ വേഷത്തിലായിരുന്നെങ്കില്‍ അവര്‍ക്ക് യാത്ര എളുപ്പമായേനെന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കുന്നത് കാണാനാണ് എനിക്കിഷ്ടമെന്നും പക്ഷേ സ്കൂളില്‍ അണിഞ്ഞൊരുങ്ങി പോകേണ്ടതിന്റെ ആവശ്യത്തേക്കാള്‍ ആയാസമില്ലാതെ പോകുക എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അപ്പോള്‍ അവര്‍ എളുപ്പത്തില്‍ നടക്കാനും വാഹനങ്ങളില്‍ ചാടിക്കയറാനും പറ്റുന്ന തരത്തിലുള്ള വേഷങ്ങള്‍ തന്നെ ധരിക്കട്ടെയെന്നും അണിഞ്ഞൊരുങ്ങാന്‍ അവസരങ്ങള്‍ ധാരാളം വരുമെന്നും സ്കൂളില്‍ കുട്ടികള്‍ ആയാസമില്ലാതെ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പെണ്കുട്ടികളുടെനിങ്ങള് ധരിക്കാന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിനുമേല്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും മൊരട്ടു ന്യായീകരണങ്ങളും മതപരവും വിശ്വാസപരവുമായ വിലക്കുകളും വന്നുചേരുന്നത് സ്വാഭാവികമാണെന്നും ഇത്തരക്കാര്‍ കൂടി കഴിഞ്ഞുകൂടുന്ന ഇടമാണല്ലോ ഈ കേരളമെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികള്‍ ഏതു സമുദായക്കാരുമായിക്കൊള്ളട്ടെ അവര്‍ വളരെ ധീരകളാണെന്നും പറഞ്ഞ് അദ്ദേഹം തന്രെ അനുഭവങ്ങളും പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് മഞ്ചേരിയിലെ ഒരു വനിതാകോളേജിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും ആ പെണ്‍കുട്ടികളുടെ ഉല്പതിഷ്ണുത്വം, അവരുടെ വിചാരധാരയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍, സംഘടനാ പാടവത്വം.. ഇവയെല്ലാം കണ്ട് താന്‍ അതിയായി സന്തോഷിക്കുകയും അത്ഭുതപ്പെടുകയും ചെയ്തുവെന്നും അവരൊക്കെ എന്നോ മറക്കുടകള്‍ കാറ്റില്‍ പറത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ മാട്ടൂല്‍ എന്നൊരു സ്ഥലത്ത് നൂറുശതമാനുവും ഒരു മതസമുദായത്തിന് മേല്‍ക്കോയ്മയുള്ള ദ്വീപ് പോലുള്ള സ്ഥലമാണ്. ഈയടുത്ത കാലത്ത് ഒരു പ്രഭാഷണത്തിനായി അവിടെ പോകേണ്ടതുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികള്‍ വളരെ ഫോര്‍വേഡ് ആയി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുണ്ടെന്നും അവരുടെ വസ്ത്രധാരണവും അതിനോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളില്‍ എല്ലാവരും ഡിഗ്രി കഴിഞ്ഞതാണ് അവര്‍. അവിടത്തെ പ്രശ്നം മറ്റൊന്നാണ്. അവര്‍ക്ക് അനുയോജ്യരായ വരന്മാരെ ലഭിക്കുന്നില്ലെന്നും പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഡിമാന്റ് ചെയ്യുന്നത് പണത്തെയല്ല മറിച്ച തുല്യയോഗ്യത വരനുമുണ്ടോ എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ വിമര്ശിക്കുന്നവരെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും കോഴിക്കോട് ബാലുശ്ശേരി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം സംസ്ഥാന തല ഉദ്ഘാടനം ഇന്നത വിദ്യഭ്യാസ മന്ത്രി ആര് ബിന്ദു നിര്‍വഹിച്ചു. റിമ കല്ലിങ്കലും ചടങ്ങില്‍ പങ്കെടുത്തു. ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫേമിനെ സ്വാഗതം ചെയ്യുന്നുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് ബാലുശ്ശേരി സ്കൂളിന് മുന്നില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ വിദ്യഭ്യാസ സംഘടനകള്‍ നട്തതിയത്. എഎസ്എഫ്, സോണിഡാരിറ്റി, എസ്എസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications