അമ്മയോടൊപ്പം കുളിക്കാനെത്തിയ പിഞ്ചുകുട്ടികളെ തെരുവുനായ കടിച്ചുകീറി,നായയെ നാട്ടുകാർ തല്ലിക്കൊന്നു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

പാലക്കാട്: അമ്മയോടൊപ്പം കുളിക്കാനെത്തിയ സഹോദരങ്ങളായ കുട്ടികളെ തെരുവുനായ ആക്രമിച്ചു. ചെർപ്പുളശേരി കച്ചേരിക്കുന്ന് മാണ്ടക്കരി മനവഴിക്കുന്നിലെ കുളക്കരയിലായിരുന്നു സംഭവം. കുളങ്ങരത്തട്ടില്‍ ഷെരീഫയുടെ മക്കളായ മുഹമ്മദ് യാസിന്‍ (നാലരവയസ്സ്), അനുജന്‍ സുബ്ഹാന്‍ (മൂന്നര വയസ്സ്) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

എത്ര ബഹളംവെച്ചാലും രാജേട്ടൻ സ്ട്രോങായി പ്രസംഗിക്കും!പ്രത്യേകസമ്മേളനം കേന്ദ്രവിരുദ്ധ പ്രചരണത്തിനെന്ന്

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ റോഡിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം!2 യുപി സ്വദേശികൾ പിടിയിൽ

അമ്മയും മക്കളും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുുമായാണ് വൈകീട്ടോടെ കുളക്കരയിലെത്തിയത്. തുടർന്ന് ഷെരീഫ വസ്ത്രങ്ങൾ അലക്കുന്നതിനിടെ കുളക്കരയിലിരിക്കുകയായിരുന്ന ഇളയ മകൻ സുബ്ഹാന് നേരെയാണ് ആദ്യം തെരുവുനായയുടെ ആക്രമണമുണ്ടായത്.

straydog

സുബ്ഹാന്റെ കവിളും ചെവിയും നായ കടിച്ചുകീറി. സുബ്ഹാനെ നായ ആക്രമിക്കുന്നത് കണ്ട് ബഹളംവെച്ച ജ്യേഷ്ഠൻ യാസീനും നായയുടെ കടിയേറ്റു. കുട്ടികളുടെയും അമ്മയുടെയും നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയും ഓട്ടോഡ്രൈവറുമായ കൂരിക്കാട്ടില്‍ മണിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

തുടർന്ന് രണ്ട് കുട്ടികളെയും ചെർപ്പുളശേരി സിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കച്ചേരിക്കുന്നില്‍ ദിവസങ്ങൾക്ക് മുൻപ് തെരുവുനായ്ക്കള്‍ രണ്ട് ആടുകളെ കടിച്ചുകൊന്ന സംഭവവമുണ്ടായിരുന്നു. ഇതിനിടെ കുട്ടികളെ ആക്രമിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു.

English summary
stray dog attacked two kids in palakkad.
Please Wait while comments are loading...