കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്തേക്ക് ഇനി കടക്കാനാവില്ല; അതിർത്തികൾ അടയ്ക്കും.. കർശന നിയന്ത്രണം!!

  • By Aami Madhu
Google Oneindia Malayalam News

കോട്ടയം; ഇടുക്കിയിലും കോട്ടയത്തും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഈ ജില്ലകളെയും റെഡ് സോണിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതോടെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകളായിരുന്നു റെഡ് സോണിൽ ഉണ്ടായിരുന്നത്,

ഇന്നലെ മാത്രം ആറ് കേസുകളാണ് കോട്ടയത്ത് സ്ഥിരീകരിച്ചത്. ഇതോടെ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളും അതിർത്തി അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ

 അവശ്യ വസ്തുക്കൾ വീട്ടിൽ എത്തിക്കും

അവശ്യ വസ്തുക്കൾ വീട്ടിൽ എത്തിക്കും

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ (ഹോട്ട് സ്പോട്ടുകളില്‍ പോലീസ് മാര്‍ക്ക് ചെയ്തിട്ടുള്ള പ്രത്യേക മേഖല)കളിൽ
ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല.കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്ക് പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും രണ്ടു പോയിന്‍റുകള്‍ മാത്രമേ അനുവദിക്കൂ. ഈ പോയിന്‍റുകള്‍ റവന്യൂ/പോലീസ് പാസ് മുഖേന നിയന്ത്രിച്ചിരിക്കുന്നു.അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍എന്നിവ ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കും.പാചക വാതക വിതരണം ആഴ്ചയില്‍ ഒരു ദിവസം.ഈ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കും.റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല.കുടിവെള്ള, വൈദ്യുത തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തിരമായി പരിഹരിക്കണം.

 ഹോട്ട് സ്പോട്ടുകള്‍

ഹോട്ട് സ്പോട്ടുകള്‍

ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍: വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33-ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാര്‍ഡുകള്‍.അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ.പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും വേണം.അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പാടില്ല.

 യാത്രകള്‍ക്ക് കര്‍ശന നിരോധനം

യാത്രകള്‍ക്ക് കര്‍ശന നിരോധനം

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതക വിതരണ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രം പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ എത്തുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുയും വേണം.ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല.കമ്മ്യൂണിറ്റി കിച്ചനുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്ട് സ്പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് കര്‍ശന നിരോധനം.

 ഓഫീസുകൾ പ്രവർത്തിക്കില്ല

ഓഫീസുകൾ പ്രവർത്തിക്കില്ല

കൊവിഡ് - 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ഫോഴ്സ്, പൊതുവിതരണം, വാട്ടര്‍ അതോറിറ്റി ,വൈദ്യുതി ബോര്‍ഡ് എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

 മറ്റ് സ്ഥലങ്ങളിൽ

മറ്റ് സ്ഥലങ്ങളിൽ

ഹോട്ട്സ്പോട്ടുകളും കണ്ടെയിന്‍മെന്‍റ് സോണുകളും ഒഴികെയുള്ളസ്ഥലങ്ങളിൽ 🔹ആരോഗ്യസേവനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സേവനങ്ങളും ബാങ്കുകള്‍ / എടിഎം,അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍,അക്ഷയ കേന്ദ്രങ്ങള്‍,ടെലികോം, തപാല്‍, ഇന്‍റര്‍നെറ്റ്സേ വനങ്ങള്‍,അവശ്യവസ്തുക്കളുടെ വിതരണ ശൃംഖലയും ഗതാഗതവും,ഹോട്ടലുകള്‍ (പാഴ്സല്‍ സര്‍വീസ് മാത്രം),ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍
ടേക്ക്എവേ / ഹോം ഡെലിവറി വിതരണം
,ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്, ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍(രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ)

 പ്രവർത്തിക്കുന്നവ

പ്രവർത്തിക്കുന്നവ

പെട്രോള്‍ പമ്പുകള്‍, എല്‍പിജി ഗ്യാസ്, ഓയില്‍ ഏജന്‍സികള്‍, അവയുടെ ഗോഡാണുകള്, അനുബന്ധ ഗതാഗത പ്രവര്‍ത്തനങ്ങള്‍.ചരക്കു നീക്കത്തിനായി മാത്രം ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ
സ്വകാര്യ മേഖലയിലേയതുള്‍പ്പെടെയുള്ള സുരക്ഷാ സേവനങ്ങള്‍,കുടിവെള്ള ഉത്പാദനം, വിതരണം,മാസ്കുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പി.പി.ഇ) എന്നിവയുള്‍പ്പെടെ കോവിഡ്-19 മായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍.
2.പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള മറ്റു സേവനങ്ങള്‍ / സ്ഥാപനങ്ങള്‍/ജീവനക്കാര്‍(അത്യാവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാം)

 സ്ഥാപനങ്ങൾ

സ്ഥാപനങ്ങൾ

ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശസ്വയംഭരണം, ഫയര്‍ ഫോഴ്സ്, സിവില് സപ്ലൈസ്, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ഓഫീസുകള്‍.ഹാം ഗാര്‍ഡ്, വനം, ജയിലുകള്‍ , ട്രഷറി, വൈദ്യുതി , കുടിവെള്ളം , ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള അവശ്യ സര്‍വീസുകളായ കുടിവെള്ള വിതരണം,കൊയ്ത്ത്, കാര്‍ഷിക വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍. മൃഗാശുപത്രികളിലെ ജീവനക്കാര്‍ സഹകരണ വകുപ്പിലെ പൊതുവിതരണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ജലഗതാഗത വകുപ്പിലെ ആംബുലന്‍സ് സര്‍വീസ്.ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പിലെ വിതരണ ശ്രംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍.പട്ടികജാതി - പട്ടികവര്‍ഗ്ഗ വകുപ്പുകളിലെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍,സാമൂഹിക നീതിവകുപ്പിന്‍െറ വയോജന കേന്ദ്രങ്ങള്‍, സമാന സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം, ട്രാന്‍സ്ജന്‍ഡറുകള്‍ക്കുള്ള സ്റ്റേ ഹോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍

 സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

അച്ചടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പ്രസുകളില്‍ അവശ്യം വേണ്ട ജീവനക്കാര്‍,തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ജീവനക്കാര്‍,അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും മെഡിക്കല്‍ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടും മാത്രമേ ടാക്സി, ഓട്ടോ റിക്ഷകള്‍ എന്നിവയുടെ ഉപയോഗം അനുവദിക്കൂ.അവശ്യ വസ്തുക്കള്‍, മരുന്നുകള്‍, ഈ ഉത്തരവ് പ്രകാരം അനുവദനീയമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി അടിയന്തിര സാഹചര്യങ്ങളില്‍മാത്രമെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാവൂ.

Recommended Video

cmsvideo
കൊവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാന നേട്ടം സ്വന്തമാക്കി കേരളം
 പാലിച്ചില്ലേങ്കിൽ കർശന നടപടി

പാലിച്ചില്ലേങ്കിൽ കർശന നടപടി

ഇരുചക്ര വാഹനങ്ങളില്‍ ഒരാളും നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരാളും മാത്രമെ യാത്ര ചെയ്യാവൂ.പൊതുനിരത്തുകളില്‍ യാത്ര ചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടയുള്ളവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ്/സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം.നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

English summary
strict restrictions in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X