കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ ഗോള്‍ഡിനെതിരെ സമരം ചെയ്യുന്നവരെ ഇനിയും മാറ്റി നിര്‍ത്തരുത്... ഞങ്ങളുണ്ട് കൂടെ

Google Oneindia Malayalam News

കോഴിക്കോട്: വമ്പന്‍മാര്‍ക്കെതിരെ നടക്കുന്ന സമരങ്ങളാകുമ്പോള്‍ ആ വാര്‍ത്തകളെ മനപ്പൂര്‍വ്വം മാറ്റി വയ്ക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വലിയ താത്പര്യമാണ്. മൂലധനശക്തികള്‍ക്കെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും അവര്‍ തയ്യാറാകണം എന്നില്ല.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മാണ ശാലയ്‌ക്കെതിരെയുള്ള നാട്ടുകാരുടെ സമരം. കാക്കഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും അതീവ ഗുരുതരമായ രാസമലിനീകരണമാണ് കമ്പനി സൃഷ്ടിയ്ക്കുന്നത് എന്നാണ് തെളിവുകള്‍ നിരത്തി നാട്ടുകാര്‍ പറയുന്നത്.

Malabar Gold Strike

കാക്കഞ്ചേരിക്കാരുടെ സമരം 250-ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഓഗസ്റ്റ് 26 നാണ് 250 ദിവസം തികയുന്നത്. അന്ന്, പഞ്ചായത്ത് അംഗം മുതല്‍ രാഷ്ട്രപതി വരെയുള്ള 250 അധികാര കേന്ദ്രങ്ങളിലേയ്ക്ക് പരാതികള്‍ അയയ്ക്കാനാണ് സമരസമിതിയുടെ തീരുമാനം.

ആലപ്പുഴയിലെ സീമാസ് സമരം ഏറ്റെടുക്കപ്പെട്ടതുപോലെ തന്നെ ഏറ്റെടുക്കപ്പെടേണ്ട ഒരു സമരമാണ് കാക്കഞ്ചേരിക്കാരുടേതും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍ എല്ലാം സമരക്കാര്‍ക്കൊപ്പം നിന്നിട്ടും എന്തുകൊണ്ടാണ് ഈ സമരം പാര്‍ശ്വത്കരിക്കപ്പെടുന്നതെന്ന് കേരളം ചര്‍ച്ച ചെയ്യുക തന്നെ വേണം.

ഓഗസ്റ്റ് 26 ന് നടക്കുന്ന സമരപരിപാടില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ഉണ്ടാകും. മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരണം എന്ന ശക്തമായ സമരത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ സമരം വെറുതെയാവരുത്.

English summary
Strike against Malabar Gold's jewellery making factory at Kakkanchery continues. No mainstream media give prominence to the 250 days ongoing strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X