ഹയര്‍സെക്കന്‍ററി സേ പരീക്ഷയ്ക്കിടെ വീണ്ടും ആള്‍മാറാട്ടം, മലപ്പുറത്ത് വിദ്യാര്‍ഥികള്‍ പിടിയില്‍
മലപ്പുറം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മലപ്പുറത്ത് നിന്ന് ആറുപേര്‍ കൂടി അറസ്റ്റിലായി. മാവണ്ടിയൂരില്‍ നിന്ന് അഞ്ച് ുേരും വളാഞ്ചേരിയില്‍ നിന്ന് ഒരാളുമാണ് അറസ്റ്റിലായത്. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയായവരാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ് അറസ്റ്റിലായവരില്‍ ഏറെയും.
അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം കണ്ടെത്തിയത് . അറസ്റ്റിലായവര്‍ ആര്‍ക്ക് പകരമാണ് പരീക്ഷയ്ക്ക് എത്തിയത് എന്ന് പൊലീസ് അന്വേഷിയ്ക്കുകയാണ്. കേസില്‍ ഇവരും പ്രതികളാകും.

മലപ്പുറത്ത് നിന്ന് കഴിഞ്ഞ ദിവസവും സേ പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്തിയ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . നാലുപേരെ ചങ്ങരംകുളം പൊലീസും രണ്ടുപേരെ കോ്ട്ടയ്ക്കല്‍ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടപ്പാള്‍ പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആള്‍മാറാട്ടം പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു . യഥാര്‍ത്ഥത്തില്‍ പരീക്ഷ എഴുതേണ്ടിയിരുന്ന നാലു വിദ്യാര്‍ഥികള്‍ ഒളിവിലാണ് . എട്ടുപേരും കേസിലെ പ്രതികളാണ്.












Click it and Unblock the Notifications