കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ടീച്ചര്‍ ഇനി ഞങ്ങളെ പഠിപ്പിക്കേണ്ട; വല്ലപ്പുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

വര്‍ഗ്ഗീയ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ തങ്ങളെ പഠിപ്പിക്കേണ്ടെന്ന് ആഹ്വാനം ചെയ്ത വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഌസ് ബഹിഷ്‌കരിച്ചു.

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഇത് കേരള ചരിത്ത്രത്തില്‍ തന്നെ ആദ്യമായിരിക്കും, അത്രയേറെ നാണം കെട്ട സംഭവവും. വര്‍ഗ്ഗീയ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ തങ്ങളെ പഠിപ്പിക്കേണ്ടെന്ന് ആഹ്വാനം ചെയ്ത വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഌസ് ബഹിഷ്‌കരിച്ചു.

സ്വന്തം സ്‌കൂളിലെ ടീച്ചര്‍ നടത്തിയ വര്‍ഗ്ഗീയ പ്രസംഗം നടത്തിയതില്‍ പ്രതിഷേധിച്ച് ഭൂരിഭാഗം കു്ട്ടികളും സ്‌കൂള്‍ ബഹിഷ്‌കരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു അധ്യാപിക തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിക്കുന്നത്. കുട്ടികള്‍ വരാതിരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

kp-sasikala

നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്ന കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്നായിരുന്നു ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടത്.

മതവിദ്വേഷം വളര്‍ത്തിയ പ്രസംഗിച്ചതിന്റെ പേരില്‍ കെപി ശശികലയുടെ പേരില്‍ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമായി തുടരുന്ന ശശികലയെ പുറത്താക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വിഷയം പരിഹരിക്കുന്നതിനു വേണ്ടി ഈ മാസം സര്‍വകക്ഷി യോഗം വിളിക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

വല്ലപ്പുഴയെ പാകിസ്ഥആനോട് ഉപമിച്ച് ശശികല നടത്തിയ പ്രസംഗമാണ് പുതിയ വിവാദങ്ങള്‍ക്ക് കാണണം. മുസ്ലീം സമുദായം കൂടുതലുള്ള വല്ലപ്പുഴയിലെ താന്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ പാകിസ്ഥാനായി പ്രഖ്യാപിക്കണമെന്നായിരുന്നു ശശികലയുടെ പ്രസ്താവന.

മതവിദ്വേഷം വളര്‍ത്തി സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
Students of vallappuzha high school boycott classes because of KP Sasikala teacher communal speeches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X