Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയ്‌ക്കെതിരെ സുധാകരന്റെ 'അശ്ലീല ആംഗ്യം'?

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ പെരുമാറ്റം പരിധി വിടുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. നിയമസഭയിലെ പോലെ പെരുമാറരുത് എന്ന് പോലും ജനങ്ങള്‍ പരിഹസിയ്ക്കാന്‍ തുടങ്ങി.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അത്തരം പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വളരെ മോശമായ ഒരു ആരോപണം ഒരു മന്ത്രിയ്‌ക്കെതിരെ തന്നെ ഉയര്‍ന്നിരിയ്ക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിയ്ക്കുമ്പോള്‍ പൊതുമരാമത്ത് മന്ത്രി ജി സുധീകരന്‍ അശ്ലീല ആംഗ്യ കാണിച്ചു എന്നാണ് ആക്ഷേപം. എന്നാല്‍ എന്താണ് ആ ആംഗ്യമെന്ന് മാത്രം പ്രതിപക്ഷം പുറത്ത് പറഞ്ഞിട്ടില്ല.

 ജി സുധാകരന്‍

ജി സുധാകരന്‍

പദ പ്രയോഗങ്ങളുടെ കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയവായിട്ടുള്ള ആളാണ് മന്ത്രി ജി സുധാകരന്‍. പരസ്യമായ രോഷ പ്രകടനവും മന്ത്രിയെ പലപ്പോഴും കുടുക്കിയിട്ടുണ്ട്.

ഇത്തവണ ആംഗ്യം

ഇത്തവണ ആംഗ്യം

സാധാരണ, വാക്കുകളാണ് സുധാകരന്‍ സഖാവിനെ കുടുക്കാറുളളതെങ്കില്‍ ഇത്തവണ അത് ആംഗ്യമാണ്. നിയമസഭയില്‍ വച്ചാണ് സംഭവം.

 വെറും ആംഗ്യമല്ല

വെറും ആംഗ്യമല്ല

വെറും ആംഗ്യമല്ല, അശ്ലീല ആംഗ്യമാണ് പ്രശ്നം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ സംസാരിയ്ക്കുന്പോള്‍ ജി സുധാകരന്‍ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് ആക്ഷേപം.

കണ്ണൂര്‍ വിഷയം

കണ്ണൂര്‍ വിഷയം

കണ്ണൂരിലെ കൊലപാതക വിഷയത്തെ കുറിഞ്ഞ് സംസാരിയ്ക്കുകയാരിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനിടയിലാണ് സുധാകരന്‍റെ ആംഗ്യ വിവാദം. ഇതിനിടെ പി ജയരാജനെതിരെ ചെന്നിത്തല നടത്തിയ പരാമര്‍ശം സ്പീക്കര്‍ സഭാ രേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു.

നടുത്തളത്തില്‍

നടുത്തളത്തില്‍

ജി സുധാകരന്‍ അസ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഒടുവില്‍, വീഡിയോ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+