Get Updates
Get notified of breaking news, exclusive insights, and must-see stories!

യത്തീംഖാന പീഡനം: അറ്റം മുറിച്ചും കഴപ്പ് മാറുന്നില്ലേല്‍ മുഴുവനും മുറിച്ചൂടേ...യെന്ന്...!!

കണ്ണൂര്‍ : മുന്‍പ് ആര്‍എസ്എസ് പ്രചാരകനും ഇപ്പോള്‍ സിപിഎമ്മിന്റെ പ്രിയപ്പെട്ടവനുമായ സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വയനാട്ടിലെ യത്തിംഖാനയില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് മുസ്ലിം സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ സുധീഷ് മിന്നി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

Read Also: വാളയാറില്‍ മരിച്ച രണ്ട് പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടു..! പലതവണ പീഡിപ്പിച്ച ബന്ധു പിടിയിൽ!!

Read Also: യത്തിംഖാനയിലെ പെണ്‍കുട്ടികള്‍ ജനുവരി മുതല്‍ പീഡിപ്പിക്കപ്പെട്ടു..!!ആദ്യം മിഠായി.പിന്നെ അശ്ലീല വീഡിയോ

മിന്നിയിലെ വർഗീയവാദി

യത്തീംഖാന പീഡനം: അറ്റം മുറിച്ചും കഴപ്പ് മാറുന്നില്ലേല്‍ മുഴുവനും മുറിച്ചൂടേ എന്നായിരുന്ന സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പഴയ ആര്‍എസ്എസുകാരനായ മിന്നിയുടെ ഉള്ളിലെ വര്‍ഗീയ വാദിയാണ് പുറത്ത് വന്നതെന്ന തരത്തില്‍ വിമര്‍ശനങ്ങളുണ്ടായി.

പോസ്റ്റ് മുക്കി മിന്നി

നിരവധി പേര്‍ സുധീഷ് മിന്നിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലിറങ്ങി. ഇതോടെ പോസ്റ്റ് സുധീഷ് മിന്നി മുക്കി. പകരം പുതിയൊരു പോസ്റ്റിടുകയും ചെയ്തു.

പിന്നിൽ ലീഗ്

തന്റെ പോസ്റ്റ് ഒരു മതത്തിനും എതിരല്ല. അനുകൂലവുമല്ല. പീഡിതര്‍ക്കൊപ്പം മാത്രം.എന്ന് ഒരു വിശദീകരണ പോസ്റ്റ് ആദ്യം വന്നു. പിന്നാലെ യത്തിംഖാന സംഭവത്തിന് പിറകില്‍ ലീഗുകാരാണ് എന്നാരോപിച്ച് അടുത്ത പോസ്റ്റും.

മാപ്പ് ചോദിച്ച് മിന്നി

യത്തീംഖാനയിലെ അനാഥരായ കുട്ടികളെയാണ് ലീഗുകാര്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതെന്ന് ആരോപിച്ച മിന്നി ആദ്യത്തെ പോസ്റ്റില്‍ ലീഗെന്ന് രേഖപ്പെടുത്താന്‍ വിട്ടുപോയതാണെന്നും ന്യായീകരിച്ചു. മതവിശ്വാസികളോട് മാപ്പ് ചോദിക്കുന്നുവെന്നും മിന്നി കുറിച്ചു.

സിപിഎമ്മും പിന്തുണച്ചില്ല

എന്നാല്‍ മാപ്പപേക്ഷയും കൊണ്ടെത്തിയിട്ടും സുധീഷ് മിന്നിയെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ തെറിവിളി തന്നെയാണ് നല്‍കിയത്. സിപിഎംകാരും മിന്നിയെ പിന്തുണയ്ക്കാനെത്തിയില്ല.

മാപ്പ് പറഞ്ഞുകൊണ്ടുള്ള സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+