സൂര്യനെല്ലി കേസ്; സിബി മാത്യുവിന്റെ വെളിപ്പെടുത്തൽ കുര്യനെ രക്ഷിക്കാനോ? ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ സിബി മാത്യൂസിന്റെ വെളിപ്പെടുത്തലുകള്‍ പിജെ കുര്യനെ രക്ഷിക്കാനും സ്വയം പുകഴ്ത്തലിനും വേണ്ടിയാണെന്ന് സുജ സൂസന്‍ ജോര്‍ജ്. ലൈംഗിക പീഡന കേസിലെ ഇരയെ അപമാനിക്കരുതെന്ന കീഴ് വഴക്കവും നിയമവും ലംഘിച്ച സിബി മാത്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

കേരളചരിത്രത്തിലെ ഏറ്റവും നീചമായ പെണ്‍വേട്ടയിലെ ഇരയെക്കുറിച്ച് സിബി മാത്യൂസ് നടത്തുന്ന പരാമര്‍ശങ്ങള്‍ ആ പാവത്തിനെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്യുന്നതാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷന്‍ ഡയറക്ടര്‍ കൂടിയായ സുജ സൂസന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. അടുത്തൂണാകുമ്പോൾ ഉദ്യോഗത്തിലിരുന്നപ്പോഴുള്ള വീരകഥകൾ പറഞ്ഞ് ഞെളിയുക പലരുടെയും ഒരു വിനോദമാണ്. ഞാനൊരു വെടിയാലൊരു നരിയെ എന്ന മട്ടിലായിരിക്കും ഈ വീരസ്യങ്ങളൊക്കെ. അല്പം വിവാദം കൂടെ സംഘടിപ്പിക്കാനായാൽ പത്തു പുസ്തകം കൂടുതല്‍ വില്ക്കാം. കൂടെയുണ്ടായിരുന്നവരെ കുറ്റം പറയാനാണ് പരദൂഷണ സ്വാഭാവമുള്ള ഇത്തരം ആത്മപ്രശംസകൾ കൂടുതലും ശ്രമിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

Suja Susan George

പതിനെട്ടു വർഷത്തിനു ശേഷം കുറേ പ്രതികളെങ്കിലും ശിക്ഷിക്കപ്പെട്ടപ്പോഴാണ് ഈ കുടുംബത്തിന് അല്പമെങ്കിലും നീതി കിട്ടിയത്. കേരളസമൂഹവും ഈ കുട്ടിയോടും കുടുംബത്തോടും കനിവ് കാട്ടിത്തുടങ്ങി.
സിബി മാത്യൂസിൻറെ പൊങ്ങച്ച പ്രഘോഷണങ്ങൾ അതെല്ലാം തകർത്തിരിക്കുന്നു. നിറം പിടിപ്പിച്ചതും ഊഹാപോഹങ്ങൾ നിറഞ്ഞതുമായ ആക്ഷേപിക്കൽ ഈ കുടുംബത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നു.ജോലി സ്ഥലത്തും പൊതു സ്ഥലത്തും അവൾ വീണ്ടും അപഹസിക്കപ്പെടുന്നുവെന്നും അവർ പറയുന്നു.

സിബി മാത്യൂസിനെതിരെ ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. ഈ പെൺകുട്ടിയെ ചുറ്റും കൂടി വീണ്ടും പരിഹസിക്കുന്ന സഹപ്രവർത്തകർകരോടും ചുറ്റുപാടുമുള്ളവരോടും കൂടെ ഒരു വാക്ക്. നിങ്ങൾ ചെയ്യുന്നത് അക്രമവും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമാണ്. ഇത് നിറുത്തിയില്ലെങ്കിൽ നിങ്ങൾക്കെതിരെയും നടപടി എടുക്കേണ്ടി വരും എന്ന് പറഞ്ഞാണ് അവർ‌ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Suja Susan George's facebook post about suryanelli case
Please Wait while comments are loading...