നടിക്കെതിരായ ആക്രമണത്തിനു പിന്നില്‍...ഒന്നും തെളിഞ്ഞില്ല!! സുനിലിന്റെ കസ്റ്റഡി തീരുന്നു, ഇനി...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചെങ്കിലും അത് ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. അഞ്ചു ദിവസമാണ് സുനില്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും ദിവസങ്ങള്‍ കസ്റ്റഡിയില്‍ ലഭിച്ചിട്ടും കേസില്‍ സുപ്രധാനമായ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ലെന്നാണ് വിവരം. സുനിലിനെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാനായിരിക്കും പോലീസിന്റെ ശ്രമം. അതിനിടെ സുനിലിനു ജയിലില്‍ വച്ച് ഫോണ്‍ നല്‍കിയ വിഷ്ണുവിന് ഫോണ്‍ എത്തിച്ചുകൊടുത്ത ഇമ്രാനെ കോടതിയില്‍
ഹാജരാക്കിയ ശേഷം ഞായറാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.

സുനില്‍ വീണ്ടും ജയിലിലേക്ക് ?

സുനില്‍ വീണ്ടും ജയിലിലേക്ക് ?

നടിയെ ആക്രമിച്ച മുഖ്യപ്രതിയായ സുനിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് അന്വേഷണസംഘത്തെ ആശങ്കയിലാക്കിയേക്കും. സുനിലിനെ വീണ്ടും ജയിലിലേക്ക് അയക്കാതെ കുറച്ചു ദിവസം കൂടി കസ്റ്റിഡിയില്‍ വാങ്ങാന്‍ പോലീസ് ശ്രമിക്കുമെന്നാണ് സൂചന.

കസ്റ്റഡിയില്‍ വാങ്ങിയത്

കസ്റ്റഡിയില്‍ വാങ്ങിയത്

ജയിലില്‍ വച്ചുള്ള ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ് സുനിലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പണം ആവശ്യപ്പെട്ട് സുനില്‍ ജയിലില്‍ വച്ച് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും സിനിമാ മേഖലയിലെ മറ്റു ചിലരെയും വിളിച്ചതായി കണ്ടെത്തിയിരുന്നു.

സുനില്‍ സമ്മതിച്ചു

സുനില്‍ സമ്മതിച്ചു

ജയിലില്‍ വച്ചുള്ള ഫോണ്‍ വിളിയെക്കുറിച്ച് സുനില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ജയിലില്‍ വച്ചു ദിലീപിന്റെയും നാദിര്‍ഷായുടെയും പേര് സഹതടവുകാരോട് താന്‍ പറഞ്ഞിരുന്നതായും സുനില്‍ സമ്മതിച്ചിരുന്നു.

ഒരുമിച്ച് ചോദ്യം ചെയ്തു

ഒരുമിച്ച് ചോദ്യം ചെയ്തു

ജയിലില്‍ വച്ചു ഫോണ്‍ വിളിക്കാനും ദിലീപിന് കത്ത് എഴുതാനും സുനിലിനെ സഹായിച്ച വിഷ്ണു, വിപിന്‍ ദാസ് എന്നിവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. നേരത്തേ തനിച്ചു ചോദ്യം ചെയ്തപ്പോള്‍ സഹകരിക്കാതിരുന്ന സുനിലിനെ പിന്നീട് വിഷ്ണു, വിപിന്‍ എന്നിവര്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് സുനില്‍ പല കാര്യങ്ങളും സമ്മതിച്ചത്.

രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ?

രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ?

ചോദ്യം ചെയ്യലിനായി സുനിലിനെ ഞായറാഴ്ച രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലാണ് സുനിലിനെ ചോദ്യം ചെയ്തതെനന്നും സൂചനയുണ്ട്. എന്താണ് പോലീസിനു നീക്കത്തിനു പിന്നിലെന്നത് ദുരൂഹമായി തുടരുകയാണ്.

 മര്‍ദ്ദനമേറ്റു

മര്‍ദ്ദനമേറ്റു

പോസീന്റെ കസ്റ്റഡിയില്‍ തനിക്കു കടുത്ത മര്‍ദ്ദനമേറ്റതായി സുനില്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. തന്റെ മരണ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ഉടന്‍ കൊണ്ടുവരണമെന്നും സുനില്‍ പറഞ്ഞിരുന്നു.

ഇമ്രാനും റിമാന്‍ഡില്‍

ഇമ്രാനും റിമാന്‍ഡില്‍

കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി ഇമ്രാനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിരുന്നു. സുനിലിനു ജയിലില്‍ ഫോണ്‍ നല്‍കിയ വിഷ്ണുവിന് ഫോണ്‍ എത്തിച്ചുകൊടുത്തത് ഇമ്രാന്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

English summary
Sunil's custody period to end today
Please Wait while comments are loading...