ആ നടിയെയും സുനില്‍ ബ്ലാക്‌മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടു!! ദൃശ്യങ്ങള്‍ പകര്‍ത്താനും!! പക്ഷെ...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍ കുമാര്‍ ഉള്‍പ്പെട്ട പഴയ സംഭവവും പോലീസ് വിശദമായി അന്വേഷിക്കുന്നു. 2011ല്‍ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയും മുന്‍ നായികയുമായ നടിയെയാണ് സുനിയും സംഘവും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. അന്നത്തെ സംഭവത്തില്‍ സുനിലിനൊപ്പം പങ്കാളിയായ നാലു പേരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്ന് ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും പേലീസ് ബുധനാഴ്ച രേഖപ്പെടുത്തി. തിരുവനന്തപുരത്തുള്ള ഇവരുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ഇവരുടെ ഭര്‍ത്താവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

2011ലെ സംഭവം

2011ലെ സംഭവം

ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോയത്. ഇവരെ വാഹനത്തില്‍ നഗരത്തിലൂടെ കുറച്ചു നേരം വട്ടം ചുറ്റിച്ച ശേഷം ഹോട്ടലിനവു മുന്നില്‍ ഇറക്കി വിടുകയായിരുന്നു.

 നടിക്കെതിരേ ലക്ഷ്യമിട്ടത്

നടിക്കെതിരേ ലക്ഷ്യമിട്ടത്

ഇപ്പോള്‍ യുവനടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതു പോലെ അന്നും ഇതു തന്നെയായിരുന്നു സുനിലിന്റെ ലക്ഷ്യമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

ലക്ഷ്യമിട്ടത് യുവനടിയെ

ലക്ഷ്യമിട്ടത് യുവനടിയെ

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലെ നായികയായ യുവനടിയെയാണ് അന്നു സുനിലും സംഘവും തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ നടി എത്താതിരുന്നതോടെ അവരുടെ പദ്ധതി പൊളിയുകയായിരുന്നു.

ബ്ലാക്‌മെയില്‍ ചെയ്യാന്‍ തീരുമാനിച്ചു

ബ്ലാക്‌മെയില്‍ ചെയ്യാന്‍ തീരുമാനിച്ചു

അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തി യുവനടിയെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് അന്നു സുനിയും സംഘവും ലക്ഷ്യമിട്ടത്. പ്രശത്‌നായ യുവ സംവിധായകന്റെ ഭാര്യ കൂടിയാണ് ആ യുവനടി.

 പാതിവഴിയില്‍ ഉപേക്ഷിച്ചു

പാതിവഴിയില്‍ ഉപേക്ഷിച്ചു

മുതിര്‍ന്ന നടിയെയും കൊണ്ട് സുനിലിന്റെ കൂട്ടാളികള്‍ നഗരം മുഴുവന്‍ വട്ടം കറക്കിയിരുന്നു. സുനില്‍ നിന്നു കൃത്യമായ സന്ദേശം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

നടി ഭര്‍ത്താവിനെ വിളിച്ചു

നടി ഭര്‍ത്താവിനെ വിളിച്ചു

ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്നയാളുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. ഇതോടെയാണ് നടിയെ ഹോട്ടലിനു മുന്നില്‍ ഇറക്കിവിട്ട് അക്രമിസംഘം രക്ഷപ്പെട്ടത്.

നാലു പേര്‍പിടിയില്‍

നാലു പേര്‍പിടിയില്‍

2011ലെ സംഭവത്തില്‍ സുനിലിനൊപ്പമുണ്ടായിരുന്ന നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രാവലര്‍ ഓടിച്ച കണ്ണൂര്‍ സ്വദേശി സുനീഷ്, കോതമംഗലം സ്വദേശികശായ എബിന്‍, അഷ്‌റഫ്, ബിപിന്‍ വി പോള്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

 ദിലീപ് ഏല്‍പ്പിക്കാന്‍ കാരണം

ദിലീപ് ഏല്‍പ്പിക്കാന്‍ കാരണം

2011ലെ ഈ സംഭവും അതിനു മുമ്പ് മറ്റൊരു നടിക്കു നേരെയും സുനില്‍ നടത്തിയ ആക്രമണമാണ് ഇയാളെ തന്നെ ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

English summary
2011 incident: Sunil tried to black mail actress.
Please Wait while comments are loading...