ഇന്‍ബോക്‌സില്‍ വരുമ്പോള്‍ ചക്കരയും അല്ലാത്തപ്പോള്‍ 'പൊലയാടിയും'; സുനിത ദേവദാസിന്റെ പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: കൊല്ലം ഡിസിസി സെക്രട്ടറി എംഎം സഞ്ജീവ് കുമാറിനെതിരെയുള്ള സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പേടിപ്പിച്ചാലോ ഗുണ്ടാ കൂട്ടങ്ങളെ ഇറക്കി തെറി വിളിപ്പിച്ചാലോ പോസ്റ്റര്‍ അടിച്ചാലോ ഭയന്നോ നാണിച്ചോ പിന്മാറുന്നവളല്ലെന്നും ഞരമ്പ് രോഗികളെ പേടിച്ചും ഭയന്നും അറച്ചും അവസാനിപ്പിക്കേണ്ടതല്ല സ്ത്രീകളുടെ സോഷ്യല്‍ മീഡിയ ലൈഫ് എന്ന് തുടങ്ങുന്നതാണ് എഫ്ബി പോസ്റ്റ്.
ഡിസിസി സെക്രട്ടറി എംഎം സഞ്ജീവ് കുമാറിനെ എനിക്ക് പരിചയമില്ല. എന്റെ ഫേസ്ബുക്ക് ഫ്രണ്ടുപോലുമല്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു കമ്മ്യൂണിക്കേഷനും നടന്നിട്ടില്ല. എന്നാല്‍ ഒരു ദിവസം അദ്ദേഹം ഒരു കൂളിംഗ് ഗ്ലാസ് വെച്ച് ഫോട്ടോ അയച്ചു തന്നു. തുടര്‍ന്ന് ഹലോ എന്നും പറഞ്ഞു. യെസ് എന്ന് റിപ്ലൈ കോടുത്ത ഉടന്‍ ഫോണ്‍ നമ്പറാണ് ചോദിച്ചത് എന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെയും ഫോട്ടോയും അശ്ലീല സന്ദേശങ്ങളും അയക്കുന്നവര്‍ക്കെതിരെയും സുനിത ദേവദാസ് പ്രതികരിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ പോലും ഇങ്ങനെയാണ് പെരുമാറുന്നത് പിന്നെ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലല്ലോ എന്ന രീതിയില്‍ ഒരു കമന്റും ഇട്ടിരുന്നു. എന്നാല്‍ ഇതോടെ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് കൊല്ലത്തെ കോണ്‍ഗ്രസുകാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് സുനിത ദേവദാസിന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നത്.
വനിത നേതാവ് ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ അംഗമായ കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ അപമാനിക്കാനുള്ള സ്‌ക്രീന്‍ ഷോട്ടുകളും മറ്റുമയച്ച് ഉവര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും സുനിത ദേവദാസ് ആരോപിക്കുന്നു. ഒരു കാരണവുമില്ലാതെ തന്നെ അപമാനിക്കുപന്നവര്‍ക്ക് പരോക്ഷമായ പിന്തുണയാണ് ഒരു സ്ത്രീ ആയിട്ടുപോലും ബിന്ദു കൃഷ്ണ നല്‍കിയതെന്നും അവര്‍ പറയുന്നു. എന്റെ ഇന്‍ബോക്‌സില്‍ വരുമ്പോള്‍ ഞാന്‍ ചക്കരയും അതു ഞാന്‍ പുറത്തു പറയുകയോ അവരാഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാതിരിക്കുകയോ ചെയ്യുമ്പോള്‍ ''പൊലയാടിയും'' ആവുന്ന രാഷ്ട്രീയത്തില്‍ എനിക്കു വിശ്വാസവുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കുമെന്ന വിശ്വാസമുണ്ടെന്ന് കാണിച്ചാണ് വിഎം സുധീരനും ബിന്ദു കൃഷ്ണയും വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.












Click it and Unblock the Notifications