കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകരെ എന്തിന് ജനങ്ങൾ ഭയക്കണം; 'പോയി പണി നോക്കാൻ പറയണം' , വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ചാനൽ മുറികൾ കോടതി മുറികളല്ലെന്ന് ഓർമ്മിപ്പിച്ച് മാധ്യമപ്രവർത്തക സുനിത ദേവദാസ്. ഫേസ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചിരിക്കുന്നത്. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ ചനൽ അട്ടഹാസങ്ങൾ എന്നുപറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ചാനലുകളിലെ ന്യൂസ് റൂമുകള്‍ ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ വിധത്തില്‍ കോടതി മുറികളായി മാറുകയാണ്.

അവതാരകര്‍ തങ്ങളുടെ ജോലി എന്തെന്നു പോലും മറന്ന് ചാനലുകളില്‍ ചര്‍ച്ചക്കത്തെുന്നവരുടെ മുകളില്‍ പുലികളെ പോലെ ചാടി വീണു കൊന്നു കൊലവിളിക്കുന്നുവെന്നും അവർ ആരോപിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ മതി. ഇഷ്ടമല്ലെങ്കിൽ പോയി പണി നോക്കാൻ പറയണമെന്നും സുനിത ദേവദാസ് പറയുന്നു.

ചില ടിപ്സ്

ചില ടിപ്സ്

ഏതെങ്കിലും വിഷയത്തില്‍ ഇതുവരെ ആരോപണ വിധേയരായവര്‍ക്കും ഇനി ആരോപണവിധേയരാവാന്‍ പോകുന്നവര്‍ക്കും ഉപകാരപ്പെടുന്ന ചില ടിപ്സാണ് സുനിത ദേവദാസ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്.

എന്തിന് അവരുടെ ചേദ്യങ്ങൾക്ക് ഉത്തരം പറയണം?

എന്തിന് അവരുടെ ചേദ്യങ്ങൾക്ക് ഉത്തരം പറയണം?

മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും കഷ്ടപ്പെട്ട് , ശ്വാസം പിടിച്ചു മറുപടി പറയേണ്ടതില്ല. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ നമ്മളാരും ബാധ്യസ്ഥരല്ല.

അവർക്ക് യാതൊരുവിധ അധികാരവുമില്ല

അവർക്ക് യാതൊരുവിധ അധികാരവുമില്ല

ചാനല്‍ സ്റ്റുഡിയോകള്‍ കോടതിമുറികളല്ല. മാധ്യമപ്രവര്‍ത്തകര്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി തൊഴില്‍ ചെയ്യുന്നവരാണ്. അവര്‍ക്ക് യാതൊരുവിധ അധികാരങ്ങളുമില്ല.

ഒന്നും പറയാനില്ലെന്ന് പറയാം

ഒന്നും പറയാനില്ലെന്ന് പറയാം

മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചാല്‍ കൊടുക്കാന്‍ നമ്മള്‍ക്ക് ചുമതലയില്ല. എനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല എന്നു പറയാം.

നമ്മളെന്തിന് ഉത്തരം പറയണം?

നമ്മളെന്തിന് ഉത്തരം പറയണം?

അന്തംവിട്ടു നില്‍ക്കുമ്പോള്‍ വായിലേക്ക് ചാനല്‍ മൈക്ക് കുത്തിക്കയറ്റി ലൈവ് കണക്റ്റ് ചെയ്ത് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും നാം നരകിച്ച് ഉത്തരം പറയേണ്ടതില്ല.

എല്ലാം പ്ലാൻ ചെയ്ത് ചെയ്യണം

എല്ലാം പ്ലാൻ ചെയ്ത് ചെയ്യണം

ചാനലുകളില്‍ സംസാരിക്കാന്‍ തീരുമാനിച്ചാല്‍ സംസാരിക്കേണ്ട വിഷയം കൃത്യമായി പ്ളാന്‍ ചെയ്തു പോവുക. നമ്മള്‍ പറയാനുദ്ദേശിക്കാത്ത കാര്യം ആരു എത്ര നിര്‍ബന്ധിച്ചാലും പറയാതിരിക്കുക.

വായിൽ തോന്നിയത് പറയാതിരിക്കുക

വായിൽ തോന്നിയത് പറയാതിരിക്കുക

പ്രകോപനങ്ങളില്‍ വശംവദരായി വായില്‍ തോന്നിയത് പറയാതിരിക്കുക. ശ്രദ്ധിച്ചു പ്രതികരിക്കേണ്ട പ്രാധാനപ്പെട്ട വിഷയമാണെങ്കില്‍ സംസാരിക്കാന്‍ നിങ്ങളുടെ വക്കീലിനെ ഏല്‍പ്പിക്കുക.

'പോയി പണി നോക്കടോ'

'പോയി പണി നോക്കടോ'

അവസാനത്തേതും പ്രധാനപ്പെട്ടതും ‘‘പോയി പണി നോക്കെടോ'' എന്നു തിരിഞ്ഞു നിന്നു പറഞ്ഞാല്‍ തീരുന്നതേയുള്ളു ഈ ചാനല്‍ കോടതി വിചാരണകള്‍ എന്നും സുനിത ദേവദാസ് ആരോപണ വിധേയരായവർക്കും ആകാൻ പോയകുന്നവർക്കും ഉപദേശം നൽകുന്നു.

ഇത് മാധ്യമ പ്രവർത്തനമല്ല

ഇത് മാധ്യമ പ്രവർത്തനമല്ല

വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യല്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍. അല്ലാതെ പക്ഷം ചേരലും ശിക്ഷ വിധിക്കലും ഒന്നും മാധ്യമപ്രവര്‍ത്തനമല്ല. അഹങ്കാരത്തിന്റെ ചാനൽ അട്ടഹാസങ്ങൾ അവസാനിപ്പിക്കണെന്നു പറഞ്ഞാണ് സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Sunitha Devadas's facebook post against channel rooms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X