കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ട് നിയമത്തിന് സ്‌റ്റേ ഇല്ല; തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ജല്ലിക്കെട്ട് അനുവദിച്ചകൊണ്ടുള്ള നിയമത്തിന് സ്റ്റേ ഇല്ല. ആറ് ആഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് കോടതി നിര്‍ദേശം.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: ജല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാല്‍ നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെ മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ ആറ് ആഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

Jallikattu

ജല്ലിക്കെട്ട് സംബന്ധിച്ച കോടതി ഉത്തരവ് ലംഘിക്കാന്‍ ജനങ്ങളെ അനുവദിച്ചതിന്റെ പേരിലും ക്രമസമാധാം നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ പേരിലും തമിഴ്‌നാട് സര്‍ക്കാരിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണെന്നും ഇത്തരം സംഭവങ്ങള്‍ അനുവദിക്കനാകില്ലെന്നും കോടതി വ്യക്തമാക്കി.

മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014ലാണ് സുപ്രീം കോടതി ജല്ലിക്കെട്ട് നിരോധിക്കുന്നത്. ജല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം തമിഴ്‌നാട്ടില്‍ ഉണ്ടായ വ്യാപക പ്രക്ഷോഭത്തിന്റെ ഫലമായാണ് ജനുവരി 23ന് തമിഴ്‌നാട് സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

English summary
The apex court allowed the Centre to withdraw last year's notification allowing jallikattu, and issued a notice to Tamil Nadu on the validity of the new state law. The court gave the state government six weeks to reply to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X