Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താത്തതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയാണിതെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം തങ്ങള്‍ക്ക് അറിയാം എന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എന്നിട്ടും എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നത് എന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.

Hema Committee Report

അഭിഭാഷകന്‍ കൂടിയായ അജീഷ് കളത്തില്‍ ഗോപി എന്നയാളായിരുന്നു ഹര്‍ജിക്കാരന്‍. റിപ്പോര്‍ട്ട് സുപ്രീം കോടതി വിളിച്ച് വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തി വെച്ചു എന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും അജീഷ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം സിബിഐ അന്വേഷിക്കണം എന്ന് റിട്ട് ഹര്‍ജിയിലൂടെയായിരുന്നു അജീഷ് ആവശ്യപ്പെട്ടത്.

സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷം കഴിഞ്ഞിട്ടും ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തുടരുകയാണെന്നും അജീഷ് പറഞ്ഞു. എന്നാല്‍ അജീഷിന്റെ ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന്റെ നടപടി ചട്ടവിരുദ്ധമാണ് എന്നും അഭിപ്രായപ്പെട്ടു. സ്വന്തം കേസ് വാദിക്കാന്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അജീഷ് പാലിച്ചില്ലെന്ന് ജസ്റ്റിസ് എസ് വി ഭട്ടി ചൂണ്ടിക്കാട്ടി.

ഇതോടെ കേസിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയ നിഷാദ് ഹാജരായി ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

കേസുകളുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണം എന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരില്‍ ചിലര്‍ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് കോടതി കമ്മീഷന് മുന്നിലെ മൊഴി വിവരമായി പരിഗണിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+