അയ്യപ്പന് മുന്നില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി
ദില്ലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് സുപ്രീംകോടതിക്ക് യോചിപ്പാണെന്നു തന്നെ പറയാം. സ്വാമി അയ്യപ്പന് സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസങ്ങളില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ആത്മീയത പുരുഷന് മാത്രമുള്ളതല്ലെന്നും കോടതി പറയുകയുണ്ടായി. വേദങ്ങളില്‍ പോലും ആണ്‍-പെണ്‍ വ്യത്യാസമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്ത്രീകളുടെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തെക്കുറിച്ച് പഠിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ രാമമൂര്‍ത്തി എന്നിവരെയാണ് ഇതിനായി നിയമിച്ചത്. ഈ വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

വിശദ വിവരങ്ങളും മറ്റും സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയം ശബരിമല ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേയെന്നാണ് മുന്‍പും സുപ്രീംകോടതി ചോദിച്ചത്.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സ്ത്രീകളെ തടയാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. 1500 വര്‍ഷം മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നില്ലെന്നുള്ള തെളിവുകള്‍ ഉണ്ടോയെന്നാണ് നേരത്തെ കോടതി ചോദിച്ചത്. അക്കാലത്ത് സ്ത്രീകള്‍ വന്ന് പൂജ നടത്തിയിട്ടുണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications