പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ദില്ലി: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നും നിര്‍ദേശമുണ്ട്. പോക്സോ കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്.

കുടുംബ തര്‍ക്കമാണ് പരാതിക്ക് കാരണമായതെന്നും പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നുമാണ് നടന്റെ അഭിഭാഷകന്റെ വാദം. ജയചന്ദ്രന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. ഒരു മാസത്തേക്കാണ് കോടതി അറസ്റ്റ് തടഞ്ഞത്. ഹര്‍ജി അടുത്ത മാസം 28 ന് വീണ്ടും പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പോലീസ് കൂട്ടിക്കല്‍ ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. നാല് വയസുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്താണ് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചതെന്നാണ് അമ്മയുടെ പരാതി.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications